Keralam

ശബരിമല വ്യാജ ഫോട്ടോയ്ക്ക് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കുറുപ്പ്; വ്യാജന്‍ പിറന്ന പിന്നാമ്പുറങ്ങള്‍ കൂടുതല്‍ വെളിപ്പെടുന്നു  

കെപി ശശി കലയ്‌ക്കൊപ്പം രാജേഷ് കുറുപ്പ്  ശ്രീകല്യാണി
കെപി ശശി കലയ്‌ക്കൊപ്പം രാജേഷ് കുറുപ്പ്  ശ്രീകല്യാണി

അയ്യപ്പ ഭക്തന്‍ ആക്രമിക്കപ്പെടുന്നതായി കാണിച്ച് വ്യാജപ്രചരണത്തിനുപയോഗിക്കുന്ന ചിത്രങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കുറുപ്പ്. മാവേലിക്കര സ്വദേശിയായ ഇയാളാണ് അയ്യപ്പവിഗ്രഹത്തിന്റെ മാതൃകയുമായി മര്‍ദ്ദനമേല്‍ക്കുന്ന ചിത്രങ്ങളില്‍ അഭിനയിച്ചതും ഫോട്ടോ ഷൂട്ട് നടത്തിയതും.

അരിവാള്‍ കഴുത്തില്‍ വെച്ചുകൊണ്ടുള്ള ചിത്രം സുപ്രീം കോടതി വിധി വന്ന ശേഷം എടുത്തതാണെന്ന് ഫോട്ടോ പകര്‍ത്തിയ മിഥുന്‍ കൃഷ്ണന്‍ എന്ന ഫോട്ടോഗ്രാഫര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഭക്തന്റെ കഴുത്തില്‍ കത്തിവെയ്ക്കുന്ന വിധിയാണെന്ന് കാണിക്കാനാണ് അങ്ങനെ എടുത്തത്. നിലയ്ക്കലിലെ പൊലീസ് നടപടിയ്ക്ക് ശേഷമാണ് പൊലീസ് ബൂട്ടിട്ട് ചവിട്ടുന്ന ചിത്രമെടുത്തത്. യഥാര്‍ത്ഥത്തില്‍ പൊലീസ് അങ്ങനെ ചെയ്തിട്ടില്ലെന്നും ഫോട്ടോയ്ക്ക് വേണ്ടി ചെയ്തതാണെന്നും മിഥുന്‍ കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ വൈറലാകുകയും പിന്നീട് വ്യാജമാണെന്ന് തെളിയുകയും ചെയ്തു. തെറ്റിദ്ധാരണ പരത്തുന്ന ചിത്രം കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് യൂസര്‍മാര്‍ രംഗത്തെത്തുകയായിരുന്നു.

രാജേഷ് കുറുപ്പ് ശ്രീകല്യാണിയ്ക്ക് സംഘപരിവാര്‍ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇയാള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയ്‌ക്കൊപ്പവും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ പികെ ശശികലയ്‌ക്കൊപ്പവും നില്‍ക്കുന്ന ചിത്രങ്ങളുണ്ട്.

ശബരിമല വ്യാജ ഫോട്ടോയ്ക്ക് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കുറുപ്പ്; വ്യാജന്‍ പിറന്ന പിന്നാമ്പുറങ്ങള്‍ കൂടുതല്‍ വെളിപ്പെടുന്നു  

മലയാളി സൈബര്‍ സമൂഹത്തിനിടയില്‍ വ്യാജമാണെന്ന് തെളിഞ്ഞെങ്കിലും ചിത്രങ്ങളുപയോഗിച്ച് സംഘ്പരിവാര്‍ ഉത്തരേന്ത്യയില്‍ പ്രചരണം തുടരുകയാണ്. ഡല്‍ഹിയിലെ വിമത എംഎല്‍എ കപില്‍ മിശ്ര, ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി തുടങ്ങിയവര്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചു. 'ഈ യഥാര്‍ത്ഥ ഭക്തന്റെ കണ്ണില്‍ ഭയമില്ല' എന്നാണ് കപില്‍ മിശ്ര ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. 1600ഓളം പേരാണ് കപില്‍ മിശ്രയുടെ ട്വീറ്റ് മാത്രം റീ ട്വീറ്റ് ചെയ്തിരിക്കുന്നത്. 3200 പേര്‍ ട്വീറ്റ് ലൈക്ക് ചെയ്തിട്ടുമുണ്ട്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018