Keralam

സുഭാഷ് ചന്ദ്രന്‍ മാതൃഭൂമി ആഴ്ച്ചപതിപ്പിന്റെ ചുമതല ഏറ്റെടുത്തു; കമല്‍റാം സജീവ് മാതൃഭൂമി വിടുന്നതായി സൂചന  

സുഭാഷ് ചന്ദ്രന്‍
സുഭാഷ് ചന്ദ്രന്‍

പ്രശസ്ത സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ സുഭാഷ് ചന്ദ്രന്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ ചുമതലയേറ്റെടുത്തു. അസിസ്റ്റന്റ് എഡിറ്ററായ കമല്‍റാം സജീവിനെ ചുമതലയില്‍നിന്ന് മാറ്റിയാണ് സുഭാഷ് ചന്ദ്രന് ആഴ്ചപതിപ്പിന്റെ ചുമതല നല്‍കിയത്. കമല്‍റാം സജീവും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പത്രാധിപ സമിതിയും തയ്യാറാക്കിയ അവസാനത്തെ ആഴ്ചപതിപ്പ് അടുത്ത ചൊവ്വാഴ്ച പുറത്തിറങ്ങും.

ചുമതലയില്‍നിന്ന് മാറ്റിയെങ്കിലും കമല്‍റാം സജീവിന് പുതിയ തസ്തിക മാനേജ്മെന്റ് ഇതുവരെ നല്‍കിയിട്ടില്ല. കമല്‍റാമും കോപ്പി എഡിറ്ററായ മനില സി മോഹനനും ഇപ്പോള്‍ അവധിയിലാണ്. ഇരുവരും രാജിവെയ്ക്കുമെന്നാണ് സൂചന. കഴിഞ്ഞ 15 ലേറെ വര്‍ഷമായി ആഴ്ചപതിപ്പിന്റെ ചുമതല വഹിച്ചിരുന്ന കമല്‍ റാം സജീവിനെ സംഘ്പരിവാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ആഴ്ചപതിപ്പിന്റെ ചുമതലയില്‍നിന്ന് മാറ്റിയതെന്നാണ് വിലയിരുത്തല്‍. പതിവില്‍നിന്ന് വ്യത്യസ്തമായി സുഭാഷ് ചന്ദ്രന്‍ ആഴ്ചപതിപ്പിന്റെ ചുമതലയേറ്റെടുത്ത വാര്‍ത്തയും പ്രധാന്യത്തോടെ മാതൃഭൂമി പത്രം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു വര്‍ഷമായി സംഘ്പരിവാര്‍ രാഷട്രീയത്തിനെതിരായ നിലപാടുകളാണ് ആഴ്ചപതിപ്പ് സ്വീകരിച്ചത്. പിന്നീട് എസ് ഹരീഷിന്റെ നോവല്‍ 'മീശ' പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചതിനേ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് സംഘ്പരിവാര്‍ ആഴ്ചപതിപ്പിനെതിരെ നടത്തിയത്. ഈ സമ്മര്‍ദ്ദമാണ് മാനേജ്മെന്റിനെ പുതിയ നിലപാട് എടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.

മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്ത 
മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്ത 

ആദ്യ നോവലായ 'മനുഷ്യന് ഒരു ആമുഖത്തിന്' സുഭാഷ് ചന്ദ്രന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നിവയും നോവല്‍ നേടി. ആര്‍എസ്എസ് അനുകൂല സംഘടനയായ തപസ്യ നല്‍കിയ സാഹിത്യ പുരസ്‌കാരം സുഭാഷ് ചന്ദ്രന്‍ സ്വീകരിച്ചിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018