Keralam

ശബരിമല നടയടച്ചിടാന്‍ നടന്നത് ബിജെപിയുടെ ആസൂത്രിത നീക്കം; ഗൂഢാലോചന വെളിപ്പെടുത്തുന്ന ശ്രീധരന്‍പിള്ളയുടെ സംഭാഷണം പുറത്ത്; ഇത് സുവര്‍ണാവസരമെന്ന് പിള്ള

ശബരിമലയില്‍ തുലാവര്‍ഷ പൂജയ്ക്ക് നടതുറന്നപ്പോള്‍ അരങ്ങേറിയ സംഘര്‍ഷങ്ങളും തന്ത്രിയുടെ നടഅടച്ചിടല്‍ പ്രഖ്യാപനവുമെല്ലാം ബിജെപിയുടെ ഗൂഢാലോചനയെന്ന് വെളിവാക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്‌ശ്രീധരന്‍പിള്ളയുടെ സംഭാഷണം പുറത്ത്. ശബരിമല വിഷയം നമുക്കൊരു സുവര്‍ണാവസരമാമെന്നാണ് ശ്രീധരന്‍പിള്ള യുവമോര്‍ച്ച സംസ്ഥാന സമിതിയോഗം ഉദ്ഘാടനം ചെയ്യവെ പറയുന്നത്. നമ്മള്‍ മുന്നോട്ട് വെച്ച അജന്‍ഡയില്‍ ഓരോരുത്തരായി വീണുവെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശത്തോടെ അറിയിക്കുയാണ് ശ്രീധരന്‍പിള്ള.

നമ്മളെ സബന്ധിച്ച് ഇത് സുവര്‍ണ്ണാവസരമാണ്.ശബരിമല സമസ്യയാണ്.ആ സമസ്യ എങ്ങനെ പൂരിപ്പിക്കാന്‍ കഴിയുമെന്നതിനെ കുറിച്ച് ആലോചിക്കണം.നമ്മുടെ കയ്യില്‍ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. നമ്മള്‍ മുന്നോട്ട് വച്ച അജണ്ടയില്‍ ഓരോത്തരായി അടിയറവു പറയുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുന്നത്.ബിജെപി ഒരു പ്ലാന്‍ ആസൂത്രണം ചെയ്തിട്ടുണ്ട് ബിജെപിക്കത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പിഎസ്‌ ശ്രീധരന്‍പിള്ള

ശബരിമലയില്‍ തുലാവര്‍ഷ പൂജകാലത്ത് യുവതികള്‍ കയറിയാല്‍ നടയടച്ചിടാനുള്ള തന്ത്രിയുടെ തീരുമാനം ബിജെപിയുമായി കൂടിയാലോചിച്ചാണെന്നും ബിജെപി അധ്യക്ഷന്‍ വെളിപ്പെടുത്തുന്നു. ആസൂത്രിത നീക്കമായിരുന്നു തന്ത്രി കണ്ഠര് രാജീവരുടെ പ്രഖ്യാപനമെന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള വീഡിയോയില്‍ പറയുന്നുണ്ട്.

സ്ത്രീകള്‍ സന്നിധാനത്തെത്തിയപ്പോള്‍ തന്ത്രി കണ്ഠര് രാജീവര് വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതി അലക്ഷ്യമാകുമോ എന്ന് ചോദിച്ചുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. നടയടച്ചാല്‍ കോടതി അലക്ഷ്യമാവില്ല കാരണം തിരുമേനി ഒറ്റയ്ക്കാവില്ലെന്നും കോടതിയലക്ഷ്യം നിലനില്‍ക്കില്ല എന്നും താന്‍ മറുപടി നല്‍കിയെന്നും ശ്രീധരന്‍പിള്ള പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.

കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കില്‍ ആദ്യം തങ്ങളുടെ പോരിലായിരിക്കും. പതിനായിരക്കണക്കിന് ആളുകള്‍ കൂടെയുണ്ടാകുമെന്നും തന്ത്രിക്ക് ഉറപ്പു നല്‍കി. സാറിന് വിശ്വസിക്കുകയാണെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞതായും ശ്രീധരന്‍ പിള്ള പറയുന്നു. ഇതിന് ശേഷമാണ് യുവതികള്‍ കയറിയാല്‍ നടയടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018