Keralam

സംഘപരിവാര്‍ അജണ്ട മറയില്ലാതെ പുറത്തായെന്ന് മുഖ്യമന്ത്രി; ‘ശബരിമലയില്‍ ഒരു വിശ്വാസിയുടേയും ഇടപെടലുണ്ടായില്ല, നടപ്പിലായത് ബിജെപിയുടെ രാഷ്ട്രീയതന്ത്രം’ 

മുഖ്യമന്ത്രി
മുഖ്യമന്ത്രി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തോടെ സംഘപരിവാര്‍ അജണ്ട മറയില്ലാതെ പുറത്തായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ഒരു വിശ്വാസിയുടേയും ഇടപെടലുണ്ടായിട്ടില്ലെന്നും നടപ്പിലായത് ബിജെപിയുടെ രാഷ്ട്രീയതന്ത്രമാണെന്നും പിണറായി വിജയന്‍. എല്ലാത്തിനും ഒടുവില്‍ അവശേഷിക്കുന്നത് ബിജെപിയും ഈ സര്‍ക്കാരുമാണെന്ന് അവര്‍ പറയുന്നുണ്ട്. കോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിശ്വാസികളുടെ പേരില്‍ കേരളത്തില്‍ കലാപമുണ്ടാക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് ശ്രീധരന്‍പിള്ള തന്നെ വ്യക്തമാക്കുകയാണ് ചെയ്തത്‌. ബിജെപിയും സംഘപരിവാറും നടത്തിയ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് അണികളെ വിട്ടുകൊടുത്തു. ഇതില്‍ എത്രപേര്‍ തിരികെ കോണ്‍ഗ്രസിലെത്തുമെന്ന് ചോദിച്ച പിണറായി കോണ്‍ഗ്രസ് കാര്യങ്ങള്‍ തിരിച്ചറിയാതെയാണ് പ്രവര്‍ത്തിച്ചതെന്നും ചൂണ്ടികാട്ടി. കേരളത്തില്‍ അവേശേഷിക്കുക ഇടതുപക്ഷവും ബിജെപിയുമാകുമെന്നാണ് ശ്രീധരന്‍ പിള്ളയും സംഘപരിവാറും പറയുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് എന്തുപറയുന്നുവെന്നും പിണറായി ചോദിച്ചു.

തുലാമാസ പൂജയില്‍ വിശ്വാസികള്‍ നടത്തിയ പ്രതിഷേധമാണെന്നാണ് ആദ്യം ശ്രീധരന്‍പിള്ള പറഞ്ഞത്. ഇപ്പോള്‍ പറയുന്നു അത് ബിജെപിയുടെ അജണ്ടയാണെന്ന്. പന്തളം രാജകുടുംബത്തെയും, തന്ത്രി സമൂഹത്തിനെയും അജണ്ടയിലെത്തിച്ചുവെന്ന് ശ്രീധരന്‍പിള്ള തന്നെ പറഞ്ഞു.

ശ്രീധരന്‍പിള്ള പറഞ്ഞത് നമ്മള്‍ ഒരു അജണ്ട മുന്നോട്ടുവെച്ചു ആ അജണ്ടയ്ക്കുമുന്നില്‍ ഓരോത്തരായി അടിയറവു പറഞ്ഞു എന്നാണ്. അവസാനം അവശേഷിക്കുന്നത് നമ്മളും നമ്മുടെ എതിരാളികളായ ഇന്നത്തെ ഭരണകൂടവുമാണന്നവര്‍ പറയുന്നു. നമ്മള്‍ എന്നു പറഞ്ഞാല്‍ സംഘപരിവാറുകാര്‍. ഇടതുപക്ഷ ജനാധിപത്യ മൂന്നണികളിലെ സംഘടനകളെ അവര്‍ വേറിട്ട് കാണുന്നുണ്ട്. അവശേഷിക്കുന്നത് സംഘപരിവാറും ഇടതുപക്ഷമുന്നണികളുമാണെങ്കില്‍ കോണ്‍ഗ്രസ് എവിടെ?   
മുഖ്യമന്ത്രി പിണറായി വിജയന്‍ 

ശബരിമലയെ കളങ്കപ്പെടുത്തിയവരുമായി തന്ത്രി ഗൂഢലോചന നടത്തിയെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. ശ്രീധരന്‍പിള്ളയുടെ ചെയ്തികള്‍ക്ക് തന്ത്രികൂട്ടു ചേര്‍ന്നു. അത് തുടരാന്‍ തന്ത്രിക്ക് താല്പര്യമുണ്ടോയെന്ന് തന്ത്രിയാണ് വ്യക്തമാക്കേണ്ടത് അത് പറയേണ്ടത് താനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിശ്വാസത്തിന്റെ പേരില്‍ ചെരിതിരുവുണ്ടാക്കാനോ, മുതലെടുക്കാനോ ആര്‍എസ്എസുകാരും ബിജെപിയും മെനക്കടേണ്ടതില്ലായെന്ന് തുറന്ന് പറയാന്‍ വിശ്വാസി സമൂഹം തയ്യാറാവണം. രാഹുല്‍ ഗാന്ധിയുടെ ശബരിമലയിലെ സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ്‌ .  അത്‌ ഇവിടുത്തെ കോണ്‍ഗ്രസിന്റെ നിലപാടില്‍ നിന്ന് വ്യത്യസ്ഥമായപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ നിലപാടാണെന്ന് പറയുന്ന അവസ്ഥയിലേക്ക് ഇവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍ നീങ്ങി.
മുഖ്യമന്ത്രി പിണറായി വിജയന്‍ 

ആര്‍എസ്എസ്‌നോടപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ അണികളെ അയച്ച കോണ്‍ഗ്രസിനോടപ്പം നാളെ എത്രപേര്‍ കാണുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോണ്‍ഗ്രസ് ദേശിയതയുടെയും മതനിരപേക്ഷതയുടെയും പാരമ്പര്യമുള്ള പാര്‍ട്ടിയാണ്. ആ മൂല്യങ്ങള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിപിടിക്കുമെന്നാണ് കരുതുന്നതെന്നും മൂഖ്യമന്ത്രി പറഞ്ഞു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018