Keralam

കലാപാഹ്വാനത്തിന് കേസ് എടുക്കണം; ബിജെപി സംസ്ഥാന പ്രസിഡൻറ് ശ്രീധരൻ പിള്ളക്കെതിരെ പരാതി

വ്യാജ വാർത്ത പ്രചരിപ്പിക്കൽ , മതവിദ്വേഷവും വെറുപ്പും വളർത്തുന്ന പ്രചാരണങ്ങളും പ്രവൃത്തികളും നടത്തൽ, കലാപത്തിന് ആഹ്വാനം ചെയ്യൽ എന്നീ കുറ്റകൃത്യങ്ങളുടെ പേരിൽ നടപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടാണ് പരാതി.

മതസാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡൻറ് പിഎസ് ശ്രീധരന്‍പിള്ളക്കെതിരെ പരാതി. അഭിഭാഷകനായ പ്രമോദ് പുഴങ്കരയാണ് കൊച്ചിൻ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത്.

പന്തളം സ്വദേശി ശിവദാസന്റെ മരണത്തില്‍ വ്യാജ പ്രചാരണം നടത്തിയത് പരാതിയില്‍ ചൂണ്ടികാണിക്കുന്നു.വ്യാജ വാർത്ത പ്രചരിപ്പിക്കൽ , മതവിദ്വേഷവും വെറുപ്പും വളർത്തുന്ന പ്രചാരണങ്ങളും പ്രവർത്തികളും നടത്തൽ, കലാപത്തിന് ആഹ്വാനം ചെയ്യൽ എന്നീ കുറ്റകൃത്യങ്ങളുടെ പേരിൽ നടപടിയെടുക്കണമെന്നാണ് ആവശ്യം.

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശേനാനുമതി നൽകി സംബന്ധിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ ബിജെപിയുടെ നേതൃത്യത്തിൽ സംഘപരിവാർ നടത്തുന്ന ആസൂത്രിതമായ കലാപശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പരാതിയെ കാണേണ്ടത്. പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ എന്ന നിലയിലും, സ്വത്രന്ത വ്യക്തി എന്ന തരത്തിലും ശ്രീധരൻ പിള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയും മറ്റും നടത്തിയത് വ്യാജപ്രചരണങ്ങളാണ്. ഒരു അഭിഭാഷകൻ കൂടിയായ ശ്രീധരൻ പിള്ളക്ക് ഇതിൻറെ ഭവിഷ്യത്തുകളെല്ലാം അറിയാവുന്നതുമാണ്‌. ശിവദാസൻറെ മരണത്തെ കുറിച്ച് പോലീസ് കൃത്യമായ വിശദീകരണം നൽകിയതിന് ശേഷമാണ് വ്യാജപ്രചരണവുമായി ശ്രീധരൻ പിള്ളയെപോലുള്ളവർ മുന്നോട്ട് പോയത്.
പ്രമോദ് പുഴങ്കര
ശ്രീധരൻ പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ്
ശ്രീധരൻ പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ്

പരാതി സാധൂകരിക്കുന്ന കാര്യങ്ങളാണ് ബിജെപി അധ്യക്ഷന്‍ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലിലും ഉള്ളത്.തുലാവര്‍ഷ പൂജകാലത്ത് ശബരിമലയിൽ യുവതികള്‍ കയറിയാല്‍ നടയടച്ചിടാനുള്ള തന്ത്രി തീരുമാനത്തിൽ ബിജെപിയുമായി കൂടിയാലോചന നടന്നെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു ഒരു വെളിപ്പെടുത്തൽ. ഇത് സുവര്‍ണ്ണാവസരമാണെന്നും തങ്ങൾ മുന്നോട്ടുവെച്ച അജണ്ടയില്‍ ഓരോത്തരായി അടിയറവു പറയുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും കോഴിക്കോട് യുവമോര്‍ച്ച സംസ്ഥാന സമിതിയോഗത്തിലാണ് ശ്രിധരൻ പിള്ള പറഞ്ഞത്.

പൊലീസ് നടപടിയിലാണ് പന്തളം സ്വദേശി ശിവദാസൻ മരിച്ചതെന്ന് ഫേസ് ബുക്ക് പേജിൽ ശ്രീധരന്‍പിള്ള എഴുതിയത് ഇതേ തുടര്‍ന്ന് അയ്യപ്പഭക്തനെ പൊലീസ് കൊന്നതാണെന്ന തരത്തിലുള്ള പ്രചരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി.

പത്തനംതിട്ട-നിലക്കല്‍ റൂട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശിവദാസന്‍ ഒക്ടോബര്‍ 18ാം തിയതി രാവിലെ ഹര്‍ത്താലിന്റെ അന്നാണ് ശബരിമലയ്ക്ക് തൊഴാന്‍ പോയത്. 19ന് സ്വാമിയുടെ മൊബൈലില്‍ നിന്ന് വിളിച്ചെന്നും കെട്ടില്ലാതെ കേറി തൊഴുതെന്നും പറഞ്ഞതായി ഭാര്യ ലളിത വ്യക്തമാക്കിയിരുന്നു. ഇതോടെ പൊലീസ് നടപടിക്കിടെയാണ് അയ്യപ്പഭക്തനായ ശിവദാസന്‍ മരിച്ചതെന്ന ബിജെപിയുടെ വാദം പൊളിഞ്ഞു.

ഇതിനെല്ലാം ശേഷവും ശിവദാസൻറെ മരണത്തിന് കാരണം പോലീസും പിണറായി വിജയനുമാണെന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ശ്രീധരൻ പിള്ള നീക്കം ചെയ്തിട്ടില്ല.

ശിവദാസന്റെ മരണത്തിൽ പോലീസ് നൽകിയ  വിശദീകരണം
ശിവദാസന്റെ മരണത്തിൽ പോലീസ് നൽകിയ വിശദീകരണം
ഒരു നുണ ആദ്യം പ്രചരിപ്പിക്കുകയും ആ നുണയെ സ്വീകരിക്കാൻ പാകത്തിൽ ഒരു സാമൂഹിക ശരീരത്തെ ഉണ്ടാക്കുകയും ചെയ്യുക എന്നത് ഫാസിസത്തിൻറെ എല്ലാകാലത്തേയും തന്ത്രമാണ്. ഇന്ത്യയിലെ ഹിന്ദു ഫാസിസ്റ്റുകൾ ചെയ്തു പോരുന്നതുമാണത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംഘപരിവാർ പറയുന്ന ഏത് നുണയേയും സ്വീകരിക്കാവുന്ന ഒരു സമൂഹമായി കേരളത്തിലെ ഹിന്ദുക്കളെ മാറ്റിയെടുക്കുക എന്ന പ്രക്രിയയുടെ ഭാഗമായി കൂടിയാണ് ഈ മരണത്തെ പോലീസ് നടത്തിയ നരനായാട്ടിലെ കൊലപാതകമായി ശ്രീധരൻപിള്ള അവതരിപ്പിക്കുന്നത്.
പ്രമോദ് പുഴങ്കര

ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും ആവശ്യപ്പെട്ടിട്ടുണ്ട്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018