Keralam

ശബരിമലയില്‍ തന്ത്രിയെയും മേല്‍ശാന്തിയെയും കാണാന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; സന്നിധാനത്ത് മൊബൈല്‍ ജാമറുകള്‍

തന്ത്രിയെയും മേല്‍ശാന്തിയെയും കാണാന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെ കാണാനെത്തിയ മാധ്യമങ്ങളെ സന്നിധാനത്ത് തടഞ്ഞു.

സന്നിധാനത്ത് ഭക്തര്‍ക്ക് മുറികള്‍ നല്‍കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സന്നിധാനത്ത് ഗസ്റ്റ് ഹൗസുകളില്‍ താമസം അനുവദിക്കില്ല. മുറികള്‍ പൂട്ടി താക്കോല്‍ കൈമാറാന്‍ ദേവസ്വം, വനം, വൈദ്യുതി ജലവകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തന്ത്രിയുടെ മുറിയ്ക്ക് സമീപം മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമെന്ന് വിശദീകരണം

നിലയ്ക്കലില്‍ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ പൊലീസ് തടഞ്ഞു. യഥാര്‍ത്ഥ ഭക്തരെ മാത്രമേ പമ്പയിലേക്ക് കടത്തിവിടുകയുളളൂവെന്ന് പൊലീസ് അറിയിച്ചു. മലചവിട്ടാന്‍ ഇരുമുടിക്കെട്ട് നിര്‍ബന്ധമില്ല. എന്നാല്‍ പ്രതിഷേധത്തിനാണ് എത്തുന്നതെന്ന് ബോധ്യപ്പെട്ടാല്‍ തിരിച്ചയക്കും. സംശയം തോന്നുന്നവരോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടും.

സന്നിധാനത്ത് കര്‍ശന സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്‍പതു വയസ് പിന്നിട്ട 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് വിന്യസിച്ചിട്ടുണ്ട്. സ്ത്രീകളെ മുന്‍നിര്‍ത്തി പ്രതിഷേധം ഉണ്ടാകുമെന്ന വിവരത്തെ തുടര്‍ന്നാണിത്. ഇതുവരെ ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് യുവതികളാരും എത്തിയിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. എന്നാല്‍ കഴിഞ്ഞ തവണ സംശയത്തിന്റെ പേരിലുണ്ടായ പ്രതിഷേധങ്ങള്‍ ആവര്‍ത്തിക്കാനുളള സാധ്യത പൊലീസ് തളളി കളയുന്നില്ല.

നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങി. പമ്പയിലേക്ക് 22 കെഎ്‌സആര്‍ടിസി ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. തീര്‍ത്ഥാടകരുടെ പ്രതിഷേധത്തെ തുടര്‍ന്ന എരുമേലിയില്‍ നിന്നും കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങിയിരുന്നു. ഏരുമേലിയില്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍വ്വീസ് തുടങ്ങിയത്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018