Keralam

തേടിയത് നിയമോപദേശമല്ലെന്ന് തന്ത്രി കണ്ഠര് രാജീവര്; കേസിലെ കക്ഷികള്‍ തമ്മിലുള്ള സംഭാഷണമെന്ന ശ്രീധരന്‍ പിള്ളയുടെ വാദത്തില്‍ വൈരുദ്ധ്യം 

പിള്ളയുമായി എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്താന്‍ തന്ത്രി തയ്യാറായില്ല. ചര്‍ച്ച നടത്തുന്നതിനായി ശ്രീധരന്‍ പിള്ള വീട്ടില്‍ വന്നിട്ടുണ്ടെന്നും തന്ത്രി പറഞ്ഞു

കോടതിയലക്ഷ്യ കേസിലെ കക്ഷികള്‍ എന്ന നിലയില്‍ നിയമോപദേശം തേടുകയായിരുന്നു എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ വാദത്തെ ദുര്‍ബലപ്പെടുത്തി ശബരിമല തന്ത്രി കണ്ഠര് രാജീവര്. ശ്രീധരന്‍ പിള്ളയോട് നടയടക്കുന്നകാര്യത്തില്‍ നിയമോപദേശം തേടിയിട്ടില്ലെന്ന് രാജീവര് വ്യക്തമാക്കി. എന്നാല്‍, പിള്ളയുമായി എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്താന്‍ തന്ത്രി തയ്യാറായില്ല. ചര്‍ച്ച നടത്തുന്നതിനായി ശ്രീധരന്‍ പിള്ള വീട്ടില്‍ വന്നിട്ടുണ്ടെന്നും തന്ത്രി പറഞ്ഞു.

താഴമണ്‍ കുടുംബത്തിലെ കാരണവരായ കണ്ഠരര് മോഹനര്‍ തന്ത്രിയുമായി മാത്രം സംസാരിച്ച് എടുത്ത തീരുമാനമാണെന്നും തന്ത്രി പറഞ്ഞു.

കോഴിക്കോട് യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് തന്ത്രി കണ്ഠര് രാജീവര് നടയടക്കുന്നതിന് തന്നോട് നിയമോപദേശം തേടിയിട്ടുണ്ടെന്ന് ശ്രീധരന്‍ പിള്ള വെളിപ്പെടുത്തിയത്. സംഭവം വിവാദമായതോടെ കോടതിയലക്ഷ്യ കേസിലെ കക്ഷികള്‍ തമ്മിലുള്ള സംഭാഷണമായിരുന്നു അതെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിശദീകരണം. കേസിലെ കക്ഷിക്ക് അഭിഭാഷകനോട് നിയമോപദേശം തേടാനുള്ള അവകാശം ഉയര്‍ത്തിയാണ് ശ്രീധരന്‍ പിള്ള സംഭവത്തെ ന്യായീകരിച്ചത്. ശബരിമല നടയടച്ചിടുന്നതിനും ശബരിമലയെ രാഷ്ട്രീയ അജണ്ടയായി ഉയര്‍ത്തിക്കാട്ടിയതിലും ബിജെപിക്കെതിരെ ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു കക്ഷികള്‍ തമ്മിലുള്ള സംഭാഷണാമായി ശ്രീധരന്‍ പിള്ള അതിനെ മാറ്റാന്‍ ശ്രമിച്ചത്.

സ്ത്രീകള്‍ സന്നിധാനത്തെത്തിയപ്പോള്‍ തന്ത്രി കണ്ഠര് രാജീവര് വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതി അലക്ഷ്യമാകുമോ എന്ന് ചോദിച്ചുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. നടയടച്ചാല്‍ കോടതി അലക്ഷ്യമാവില്ല കാരണം തിരുമേനി ഒറ്റയ്ക്കാവില്ലെന്നും കോടതിയലക്ഷ്യം നിലനില്‍ക്കില്ല എന്നും താന്‍ മറുപടി നല്‍കിയെന്നും ശ്രീധരന്‍പിള്ള പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.

കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കില്‍ ആദ്യം തങ്ങളുടെ പോരിലായിരിക്കും. പതിനായിരക്കണക്കിന് ആളുകള്‍ കൂടെയുണ്ടാകുമെന്നും തന്ത്രിക്ക് ഉറപ്പു നല്‍കി.

സാറിനെ വിശ്വസിക്കുകയാണെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞതായും ശ്രീധരന്‍ പിള്ള പറയുന്നു. ഇതിന് ശേഷമാണ് യുവതികള്‍ കയറിയാല്‍ നടയടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞത്

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018