Keralam

‘ശബരിമല അക്രമങ്ങളുടെ  സൂത്രധാരന്‍ ശ്രീധരന്‍പിള്ള’; കേസെടുക്കണമെന്ന് കോടിയേരി; നീലത്തൊട്ടിയില്‍ വീണ കുറുക്കന്റെ അവസ്ഥയാണ് ശ്രീധരന്‍പിള്ളയ്‌ക്കെന്ന് ചെന്നിത്തല

ശബരിമലയില്‍ തുലാവര്‍ഷ പൂജകാലത്ത് യുവതികള്‍ കയറിയാല്‍ നടയടച്ചിടാനുള്ള തന്ത്രിയുടെ തീരുമാനം ബിജെപിയുമായി കൂടിയാലോചിച്ചെന്നാണ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍. ആസൂത്രിത നീക്കമായിരുന്നു തന്ത്രി കണ്ഠര് രാജീവരുടെ പ്രഖ്യാപനമെന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള വീഡിയോയില്‍ പറയുന്നുണ്ട്.

ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള വെളിപ്പെടുത്തിയ കാര്യങ്ങള്‍ അത്യന്തം ഗൗരവമുള്ളതാണെന്ന് സിപിഐഎം സംസ്ഥാന പ്രസിഡന്റ് കോടിയേരി ബാലകൃഷ്ണന്‍. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണമെന്നും ശ്രീധരന്‍പിള്ളയെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കോടിയേരി പ്രതികരിച്ചു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളെല്ലാം ബിജെപി ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത കാര്യമാണെന്നും അത് സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രി കുടുംബത്തെയും അദ്ദേഹത്തിന് സ്വാധീനിക്കാന്‍ സാധിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന എല്ലാ അക്രമ സംഭവങ്ങളുടെയും സൂത്രധാരന്‍ ബിജെപി സംസ്ഥാന പ്രസിഡന്റാണ് എന്നാണ് ഈ വെളിപ്പെടുത്തല്‍ നല്‍കുന്ന സൂചന. എല്ലാ അക്രമ സംഭവങ്ങളുടെയും ഭാഗമായി ബിജെപി സംസ്ഥാന പ്രസിഡന്റിനെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യണം. ഒരു ഉന്നതതല അന്വേഷണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയാണ് വേണ്ടത്. കേരളത്തില്‍ ബിജെപി-ആര്‍എസ്എസ് എങ്ങനെയാണ് പ്രവര്‍ത്തിക്കുവെന്നതിന്റെ തെളിവാണിത്. 
കോടിയേരി ബാലകൃഷ്ണന്‍

കോണ്‍ഗ്രസ് പാര്‍ട്ടി ആര്‍എസ്എസിന്റെ അജണ്ടയ്ക്ക് വിധേയമായി എങ്ങനെ പ്രവര്‍ത്തിക്കേണ്ടി വന്നുവെന്നത് അവരും ഗൗരവമായി ആലോചിക്കണമെന്നും ഈ വെളിപ്പെടുത്തല്‍ വെറുതെ തള്ളിക്കളയരുതെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി തുടര്‍നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇത് നല്‍കുന്ന സൂചനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്ത്രി കുടുംബം ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായി പ്രവര്‍ത്തിക്കേണ്ടവരാണെന്നും ആര്‍എസ്എസിന്റെ അജണ്ടയുടെ ഭാഗമായി പ്രവര്‍ത്തിക്കേണ്ടവരല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ശ്രീധരന്‍പിള്ളയുടെ മുഖമെന്താണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. വിശ്വാസ സംരക്ഷണമല്ല, ഈ അജണ്ടയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

നീലതൊട്ടിയില്‍ വീണ കുറുക്കന്റെ അവസ്ഥയാണ് അദ്ദേഹത്തിനിപ്പോള്‍ ഉണ്ടായിരിക്കുന്നത്. അവസരം വന്നപ്പോള്‍ സത്യം പുറത്തുവന്നു.കേരളത്തിലെ ജനങ്ങള്‍ക്ക് ഈ അജണ്ട മനസ്സിലാകും. അങ്ങനെ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രീധരന്‍പിള്ളയ്ക്ക് ആകില്ല. നീലത്തൊട്ടിയില്‍ വീണ കുറുക്കന് പിന്നീട് ഓരിയിടേണ്ടി വന്നുവെന്ന് പറഞ്ഞപോലെയാണ് ഇപ്പോള്‍ വസ്തുതകള്‍. രാജീവ് കണ്ഠരര് ബിജെപി പ്രസിഡന്റിന്റെ അഭിപ്രായം തേടിയെന്നത് വിശ്വസിക്കുന്നില്ല. കുട്ടിക്കാലം മുതലേ അദ്ദേഹത്തെ അറിയാം. അവരൊക്കെ നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നവരാണ്. 
രമേശ് ചെന്നിത്തല

തന്ത്രി കുടുംബം ബിജെപിയുടെ ഒപ്പം നില്‍ക്കുന്നവരല്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളില്‍ നിന്നും ബിജെപി ഒറ്റപ്പെടുമെന്നും ആര്‍എസ്എസ്-ബിജെപി അജണ്ട ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീധരന്‍പിള്ള പറഞ്ഞ അജണ്ട കെണിയാണ് അതില്‍ വീണത് കോണ്‍ഗ്രസും എന്‍എസ്എസുമാണെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനും പ്രതികരിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018