Keralam

വീണ്ടും കെപിഎംജി; സംസ്ഥാന സര്‍ക്കാരിന്റെ 6.79 കോടി രൂപയുടെ കരാറും സ്വന്തമാക്കി 

സംസ്ഥാന സര്‍ക്കാരിന്റെ 6.79 കോടി രൂപയുടെ കരാര്‍ നിരവധി ക്രമക്കേടുകള്‍ക്ക് ആരോപണവിധേയരായ നവകേരള കണ്‍സള്‍ട്ടന്‍സി കെപിഎംജിക്ക്. സ്റ്റേറ്റ് ഡേറ്റാ സെന്ററിന്റെയും, കേരളാ സ്റ്റേറ്റ് വൈല്‍ഡ് ഏരിയാ നെറ്റവര്‍ക്കിന്റെയും തേര്‍ഡ് പാര്‍ട്ടി ഓഡിറ്റ് സേവനങ്ങള്‍ക്കാണ് 6.79 കോടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നോര്‍ക്കയുടെ വെബ് പോര്‍ട്ടലും, മൊബൈല്‍ ആപ്ലിക്കേഷനും രൂപകല്‍പ്പന ചെയ്യുന്നതിന് നവകേരള കണ്‍സര്‍ട്ടന്‍സിയായ കെപിഎംജിക്ക് 66 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ തീരുമാനം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി.

നവകേരള നിര്‍മ്മാണത്തിനുളള കണ്‍സള്‍ട്ടന്‍സിയായ കെപിഎംജിയെക്കുറിച്ച് നിരവധി ആരോപണങ്ങള്‍ നിലനിലല്‍ക്കുന്ന സാഹചര്യത്തില്‍ ഈ കമ്പനിയുടെ വിശ്വാസ്യത സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുളളവര്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ മറ്റൊരു കരാറും കെപിഎംജിയെ ഏല്‍പ്പിക്കുന്നത്.

നവകേരളാ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ കെപിഎംജിയെയാണ് ഉപദേഷ്ടാക്കളായി നിയമിച്ചിരിക്കുന്നത്. ഇതിനെ എതിര്‍ത്ത് ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്ചുതാനന്ദനും രംഗത്തെത്തിയിരുന്നു.

മൂന്ന് വര്‍ഷത്തേയ്ക്ക് കേരളാ സ്റ്റേറ്റ് വൈല്‍ഡ് ഏരിയാ നെറ്റവര്‍ക്കിന്റെ ഓഡിറ്റും അഞ്ചു വര്‍ഷത്തേയ്ക്ക് സ്റ്റേറ്റ് ഡേറ്റാ സെന്ററിന്റെ ഓര്‍ഡിറ്റും കെപിഎംജി നോക്കണമെന്ന് ആവശ്യപ്പെട്ട് ഇലക്ടോണിക്‌സ് ആന്റ് ഐടി വകുപ്പ് ഒക്ടോബര്‍ 29ന് 6.79 കോടിയുടെ കരാര്‍ ഉത്തരവിറക്കിയിരുന്നു.

പദ്ധതികളുടെ രൂപകല്‍പ്പന നിര്‍വ്വാഹണം, സുരക്ഷാ ഓഡിറ്റുകള്‍ നടപ്പിലാക്കുക, തിരുത്തല്‍ നടപടികള്‍ നിര്‍ദേശിക്കുക തുടങ്ങിയവയാണ് തെര്‍ഡ് പാര്‍ട്ടി ഓഡിറ്റുമാരുടെ ചുമതലകള്‍.

ഐടി സെക്രട്ടറി എം ശിവശങ്കര്‍ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം തെര്‍ഡ് പാര്‍ട്ടി ഓഡിറ്റുമാരെ നിയമിക്കുന്നത് കേന്ദ്ര ഐടി ഇലക്ട്രോണിക്‌സ് മന്ത്രാലയം നല്‍കുന്ന ഉത്തരവ് പ്രകാരമാണ്. കെപിഎംജിയെ കൂടാതെ മറ്റ് കമ്പനികളും അപേക്ഷ നല്‍കിയിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018