Keralam

കനത്ത സുരക്ഷയിൽ ശബരിമല; സന്നിധാനത്ത് വനിതാ പൊലീസ്; തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിടുന്നു; സ്ത്രീപ്രവേശനവും പൊലീസ് നടപടിയും ഉൾപ്പെടെ ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ  

ശബരിമല നട ഇന്ന് തുറക്കാനിരിക്കെ ശബരിമല തീര്‍ത്ഥാടകരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തി വിടാന്‍ തുടങ്ങി. കാല്‍ നടയായിട്ടാണ് തീര്‍ത്ഥാടകര്‍ പമ്പയിലേക്ക് പോകുന്നത്. ഉച്ചക്ക് ശേഷം മാത്രമേ തീര്‍ത്ഥാടകര്‍ പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ എന്നായിരുന്നു പൊലീസ് ആദ്യം അറിയിച്ചിരുന്നത്.

തീര്‍ത്ഥാടകരെ തടഞ്ഞതിന് പിന്നാലെ തീര്‍ത്ഥാടകര്‍ പ്രതിഷേധിക്കുകയും തുടര്‍ന്ന് പൊലീസും തീര്‍ത്ഥാടകരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും ചെയ്തിരുന്നു തുടര്‍ന്നാണ് പമ്പയിലേക്ക് പോകാന്‍ പൊലീസ് അനുവാദം നല്‍കിയിത്. നിലയ്ക്കലില്‍ നിന്ന് 11.30 ന് ശേഷം മാത്രമേ വാഹനങ്ങള്‍ കടത്തിവിടുകയുളളൂ. സന്നിധാനത്തേക്ക് മാധ്യമപ്രവര്‍ത്തകരെയും കടത്തിവിടാന്‍ തുടങ്ങി. സൂക്ഷമപരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്.

തമ്പാന്നൂരില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ബിജെപി പ്രതിഷേധിച്ചു. നിലയ്ക്കലില്‍ നിന്നും ശബരിമല തീര്‍ത്ഥാടകരുടമായുളള കെഎസ്ആര്‍ടിസി ബസ് കടത്തിവിടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഹബിജെപി പ്രതിഷേധം. പിന്നീട് നിലയ്ക്കലില്‍ നിന്നും കെഎസ്ആര്‍ടിസ് ബസ് സര്‍വ്വീസ് ആരംഭിച്ചതോടെ പ്രതിഷേധം അവസാനിപ്പിക്കുകയും ചെയ്തു.

തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ശബരിമല നട തുറക്കാനിരിക്കേ സന്നിധാനത്തും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കി. സന്നിധാനത്ത് 15 വനിതാ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 50 വയസിന് മുകളിലുള്ളവരാണ് ഇവര്‍. സന്നിധാനത്തെ നടപ്പന്തലിലാണ് 50 വയസുകഴിഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ ഭക്തരെ തിരിച്ചറിയാന്‍ നാലിടങ്ങളില്‍ പൊലീസ് പരിശോധന നടത്തും. പ്രതിഷേധത്തിനാണ് എത്തുന്നതെന്ന് ബോധ്യപ്പെട്ടാല്‍ തിരിച്ചയക്കും. മുന്‍പ് സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താന്‍ മുഖം തിരിച്ചറിയുന്ന ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്.

ശബരിമല സ്ത്രീപ്രവേശനവും പൊലീസ് നടപടിയും ഉൾപ്പെടെ ഒരുകൂട്ടം ഹർജികളാണ് ഹൈക്കോടതി ഇന്ന് പരി
ഗണിക്കുന്നത്. ശബരിമലയിൽ മണ്ഡല കാലത്ത് താൽക്കാലികമായി 1680 പേരെ നിയമിക്കാനുളള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സർക്കാർ ഇന്ന് വിശദീകരണം നൽകും. നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമസംഭവങ്ങളുടെ വീഡിയോ ദ്യശ്യങ്ങളും പോലിസ് കോടതിയിൽ ഹാജരാക്കിയേക്കും.

1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്ക്കലും നിയമിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഈ നിയമനം ചില രാഷ്ട്രീയ താല്പര്യങ്ങള്‍ പ്രകാരമാണെന്ന് ചൂണ്ടികാട്ടിയാണ് ഹരജി. മതവിശ്വാസനത്തിനുള്ള സ്വാതന്ത്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ചൂണ്ടികാട്ടിയുള്ള ഹരജിയും കോടതി പരിഗണിക്കും.

സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാനെന്ന പേരിൽ പോലീസ് സമയക്രമീകരണം നടത്തുന്നത് വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് ഹരജിക്കാരന്റെ വാദം. മുഖ്യമന്ത്രി പിണറായി വിജയനേയും ദേവസ്വം മന്ത്രിയോയും എതിര്‍ കക്ഷികളാക്കിയാണ് ഹരജി. ഈ ഹരജിയിലും സര്‍ക്കാര്‍ ഇന്ന് നിലപാടറിയിക്കും.

ശബരിമലയിൽ നടന്ന സംഘർഷത്തിന്റെ പേരിൽ പോലീസ് കള്ളക്കേസിൽ കുടുക്കുകയാണെന്നാരോപിച്ച് ത്യപ്പൂണിത്തുറ സ്വദേശി നല്കിയ ഹരജിയും കോടതി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സർക്കാറിനോട് പോലിസ് അക്രമത്തിന്റെ ദ്യശ്യങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്കിയിരുന്നു.

ദ്യശ്യങ്ങള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. ശബരിമലയിൽഅക്രമങ്ങളില്‍ പൊലീസിന് പങ്കുണ്ടെന്ന് ആരോപിച്ച് നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശികള്‍ നല്കിയ ഹരജിയും ഇന്ന് കോടതിയുടെ പരിഗണനയിലെത്തുന്നുണ്ട്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018