Keralam

ശബരിമലയില്‍ ഇന്ന് നട തുറക്കും; കനത്ത ജാഗ്രതയില്‍ പൊലീസ് 

ചിത്തിര ആട്ടത്തിരുനാളിന് ഇന്ന് വൈകീട്ട് ശബരിമല നട തുറക്കും. ഇന്ന് വൈകീട്ട് 5മണിക്കാണ് നട തുറക്കുക. സ്ത്രീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് സന്നിധാനവും പരിസര പ്രദേശങ്ങളും. ആറുമേഖലകളിലായി 3000 പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. 20 കിലോമീറ്റര്‍ മുന്‍പ് മുതല്‍ തന്നെ പൊലീസ് കാവല്‍ ഉണ്ട്. പൊലീസ് കമാന്‍ഡോ സംഘമായ തണ്ടര്‍ബോള്‍ട്‌സും ദ്രുതകര്‍മ്മസേനയും നിലയ്ക്കലിലും പമ്പയിലും ക്യാമ്പ് ചെയ്യുന്നുണ്ട്. പമ്പയില്‍ 100 വനിതാ പൊലീസുകാരെ കൂടി നിയോഗിച്ചു.

ശബരിമലയില്‍ നേരത്തെ നടന്ന സംഘര്‍ഷങ്ങളില്‍ പങ്കെടുത്തവര്‍ വീണ്ടും എത്തിയാല്‍ തിരിച്ചറിയുന്ന ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ഇന്നും നാളെയും നിലയ്ക്കല്‍ വഴി കടത്തിവിടില്ല. തീര്‍ത്ഥാടകര്‍ അല്ലാത്തവരെ നിലയ്ക്കല്‍ വരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. തീര്‍ത്ഥാടകരെ ഇന്ന് ഉച്ചയോടെ പമ്പയിലേക്ക് വിടും. ഇരുമുടിക്കെട്ടില്ലെങ്കില്‍ തടയുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ദര്‍ശനം കഴിഞ്ഞാല്‍ ഉടന്‍ മലയിറങ്ങണമെന്നും 2 മണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്തില്‍ തങ്ങാന്‍ പറ്റില്ലെന്ന നിയന്ത്രണമുണ്ട്. ഇന്ന് വൈകീട്ട് നട തുറന്നാല്‍ പൂജകളില്ല. ദര്‍ശനത്തിനുള്ള അവസരം മാത്രമേയുള്ളൂ. നാളെ രാവിലെ 5.30 മുതല്‍ 9.30 വരെയാണ് നെയ്യഭിഷേകം.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018