Keralam

നമ്മുടെ അജണ്ടയില്‍ ഓരോരുത്തരും വീണുവെന്ന് ശ്രീധരന്‍പിള്ള; കോടതിയലക്ഷ്യം ഭയന്ന തന്ത്രിക്ക് ഒറ്റയ്ക്കാവില്ലെന്ന് പിള്ളയുടെ ഉറപ്പ് 

ശബരിമലയില്‍ വിശ്വാസത്തെ ഉപയോഗിച്ച് രാഷ്ട്രീയ നീക്കം നടത്തുകയായിരുന്നു ബിജെപി അജണ്ട. ആ ബിജെപി അജണ്ടയില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞ് വന്ന് വീഴുകയാണെന്ന് ശ്രീധരന്‍പിള്ള പറയുന്നത് കോണ്‍ഗ്രസിനെയടക്കം ലക്ഷ്യം വെച്ചാണ്.

ശബരിമലയില്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയില്‍ ഓരോരുത്തരായി വന്ന് വീണുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷയന്‍ പിഎസ് ശ്രീധരന്‍ പിള്ള. ശബരിമല വിഷയം പാര്‍ട്ടിക്ക് ലഭിച്ച സുവര്‍ണാവസരമാണെന്ന് പറയുന്ന ശ്രീധരന്‍ പിള്ള സന്നിധാനത്ത് സത്രീകളെ തടഞ്ഞത് യുവമോര്‍ച്ചാ പ്രവര്‍ത്തകരാണെന്നും പാര്‍ട്ടി യോഗത്തില്‍ തുറന്നുപറയുന്നുണ്ട്. നേരത്തെ അക്രമസംഭവങ്ങളിലും സംഘര്‍ഷത്തിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നായിരുന്നു ബിജെപിയുടെ അവകാശവാദം.

ശബരിമലയില്‍ തുലാവര്‍ഷ പൂജകാലത്ത് യുവതികള്‍ കയറിയാല്‍ നടയടച്ചിടാനുള്ള തന്ത്രിയുടെ തീരുമാനം ബിജെപിയുമായി കൂടിയാലോചികൂടിയാലോചിച്ചാണെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കുന്നുണ്ട്. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്ത്രി കണ്ഠര് രാജീവര് തന്നെ വിളിച്ച് കൂടിയാലോചന നടത്തിയെന്നാണ്‌ ബിജെപി അധ്യക്ഷന്റെ വെളിപ്പെടുത്തല്‍. ആസൂത്രിത നീക്കമായിരുന്നു തന്ത്രി കണ്ഠര് രാജീവരുടെ പ്രഖ്യാപനമെന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള വ്യക്തമാക്കുന്ന വീഡിയോയും പുറത്ത്.

സ്ത്രീകള്‍ സന്നിധാനത്തെത്തിയപ്പോള്‍ തന്ത്രി കണ്ഠര് രാജീവര് വിളിച്ചിരുന്നു. നടയടച്ചാല്‍ കോടതി അലക്ഷ്യമാകുമോ എന്ന് ചോദിച്ചു. നടയടച്ചാല്‍ കോടതി അലക്ഷ്യമാവില്ല, കാരണം തിരുമേനി ഒറ്റയ്ക്കാവില്ല. കോടതിയലക്ഷ്യം നിലനില്‍ക്കില്ല എന്നും താന്‍ മറുപടി നല്‍കി.
പിഎസ് ശ്രീധരന്‍പിള്ള

കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കില്‍ ആദ്യം തങ്ങളുടെ പേരിലായിരിക്കുമെന്നും പതിനായിരക്കണക്കിന് ആളുകള്‍ കൂടെയുണ്ടാകുമെന്നും തന്ത്രിക്ക് ശ്രീധരന്‍ പിള്ള ഉറപ്പു നല്‍കി. സാറിന് വിശ്വസിക്കുകയാണെന്ന് തന്ത്രി കണ്ഠര് രാജീവര് മറുപടി പറഞ്ഞു. ഇതിന് ശേഷമാണ് യുവതികള്‍ കയറിയാല്‍ നടയടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര് പ്രഖ്യാപിച്ചതും വിവാദങ്ങളുണ്ടായതും.

കണ്ഠര് രാജീവരടക്കം തങ്ങളുടെ അജണ്ടയില്‍ വീണുവെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരോട് ശ്രീധരന്‍പിള്ള പറയുന്നത്. വിശ്വാസത്തേയും വിശ്വാസികളേയും എങ്ങനെ ഉപയോഗിക്കാമെന്നും ശബരിമല ഒരു സുവര്‍ണാവസരമാണ് ബിജെപിക്കെന്നും സംസ്ഥാന അധ്യക്ഷന്‍ പറയുന്നത് ഗൂഢരാഷ്ട്രീയ ലക്ഷ്യങ്ങള്‍ കണ്ടുകൊണ്ടാണ്.

നമ്മളെ സബന്ധിച്ച് ഇത് സുവര്‍ണ്ണാവസരമാണ്.ശബരിമല സമസ്യയാണ്.ആ സമസ്യ എങ്ങനെ പൂരിപ്പിക്കാന്‍ കഴിയുമെന്നതിനെ കുറിച്ച് ആലോചിക്കണം.നമ്മുടെ കയ്യില്‍ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. നമ്മള്‍ മുന്നോട്ട് വച്ച അജണ്ടയില്‍ ഓരോത്തരായി അടിയറവു പറയുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുന്നത്.ബിജെപി ഒരു പ്ലാന്‍ ആസൂത്രണം ചെയ്തിട്ടുണ്ട് ബിജെപിക്കത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ ജനറല്‍ സെക്രട്ടറിമാര്‍ ക്യാംപ് ചെയ്താണ് ഈ അജണ്ടകള്‍ നടപ്പിലാക്കിയത്. ഐജി ശ്രീജിത്തിന്റെ നേതൃത്തില്‍ രണ്ട് യുവതികള്‍ ശബരിമലയില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ യുവമോര്‍ച്ചയുടെ ജില്ലാ സെക്രട്ടറിയുടെ ഇടപെടല്‍ മൂലമാണ് അത് തടഞ്ഞത്.
പിഎസ് ശ്രീധരന്‍പിള്ള

പ്രസ്ഥാനം നിശ്ചയിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന നേട്ടങ്ങള്‍ ഒരുഭാഗത്തുണ്ടെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് അധ്യക്ഷന്‍ പറഞ്ഞുകൊടുക്കുന്നു. എന്നാല്‍ എതിരാളികള്‍ പ്രകോപിപ്പിക്കുമ്പോള്‍ നമ്മുടെ വഴി തെറ്റുന്നത് സ്ഥിതി വിശേഷം ഉണ്ടാകുന്നത് ഒരു നീണ്ടുനില്‍ക്കുന്ന സമരത്തിനെ സബന്ധിച്ച് പരിമിതിയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞുവെയ്ക്കുന്നുണ്ട് യുവമോര്‍ച്ചാ യോഗത്തില്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018