Keralam

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നു; സന്നിധാനത്ത് ബിജെപി നേതാക്കള്‍; കനത്ത സുരക്ഷയൊരുക്കി പൊലീസ്‌

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നു. ഇന്ന് പ്രത്യേക പൂജകളില്ല, രാത്രി പത്തരയ്ക്ക് നടയടയ്ക്കും. അതുവരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം. നാളെ രാവിലെ ചിത്തിര പൂജയ്ക്കായി നടതുറക്കും. സന്നിധാനത്തും പരസിസര പ്രദേശങ്ങളിലും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. 20 കമാന്‍ഡോകള്‍ ഉള്‍പ്പടെ 2300ലധികം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ഭക്തരോട് സന്നിധാനത്ത് തങ്ങരുതെന്ന് നിര്‍ദേശമുണ്ടെന്നിരിക്കെ ബിജെപി നേതാക്കള്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്.

ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, എംടി രമേശ്, വിവി രാജേഷ് എന്നിവര്‍ നട തുറക്കുമ്പോള്‍ സന്നിധാനത്ത് എത്തിയിരുന്നു. ശബരിമലില്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയില്‍ എല്ലാവരും വീണുവെന്ന ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവന ചര്‍ച്ചയായിരിക്കുന്ന സമയത്താണ് സന്നിധാനത്തേക്ക് ബിജെപി നേതാക്കള്‍ കൂട്ടമായി എത്തുന്നതും.

സന്നിധാനത്ത് പ്രശ്‌നങ്ങളുണ്ടാകരുതെന്നാണ് ആഗ്രഹമെന്നും എന്നാല്‍ സര്‍ക്കാര്‍ ആചാരാനുഷ്ഠാനങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചാല്‍ അത് അനിഷ്ഠ സംഭവങ്ങള്‍ക്ക് കാരണമാകുമെന്ന് എംടി രമേശ് പറയുകയും ചെയ്തിട്ടുണ്ട്.

നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴാണ് നടതുറക്കുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ. സന്നിധാനത്തേക്ക് ഭക്തരെത്തുന്നതിന് തടസമില്ല. ഇന്ന് പത്തരയ്ക്ക് അടയ്ക്കുന്ന നട നാളെ രാവിലെ അഞ്ചിന് തുറക്കും.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018