Keralam

‘ രണ്ടിലൊന്നേ തിരിച്ചുപോകൂ’; കുഞ്ഞിന്റെ ചോറൂണിന് പമ്പയില്‍ പോയ അമ്മയടക്കം നാല് സ്ത്രീകള്‍ക്ക് പ്രതിഷേധക്കാരുടെ ഭീഷണി 

ശബരിമലയില്‍ ചോറൂണിനായി എത്തിയ ഭക്തയെയും സംഘത്തെയും ഭീഷണിപ്പെടുത്തുന്നവര്‍ 
ശബരിമലയില്‍ ചോറൂണിനായി എത്തിയ ഭക്തയെയും സംഘത്തെയും ഭീഷണിപ്പെടുത്തുന്നവര്‍ 
സന്നിധാനത്തേക്ക് പോകില്ലെന്ന് സംഘം പറഞ്ഞെങ്കിലും ഇവരെ തടയുകയായിരുന്നു. ഇവര്‍ക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കുഞ്ഞിന്റെ ചോറൂണിനായി പമ്പാ ഗണപതി കോവിലില്‍ എത്തിയ സ്ത്രീകളടക്കമുള്ള സംഘത്തെ പ്രതിഷേധക്കാര്‍ തടഞ്ഞു. സന്നിധാനത്തേക്ക് പോകില്ലെന്ന് സംഘം പറഞ്ഞെങ്കിലും ഇവരെ തടയുകയായിരുന്നു. ഇവര്‍ക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തൃശൂരില്‍ നിന്നും നാലു സ്ത്രീകളടങ്ങുന്ന സംഘമാണ് കുഞ്ഞിന്റെ ചോറൂണിനായി പമ്പയില്‍ എത്തിയത്. ഉടന്‍ തന്നെ പ്രതിഷേധക്കാര്‍ ഇവരെ തടയുകയായിരുന്നു. ആരുടെ പിന്‍ബലത്തിലാണ് എത്തിയതെങ്കിലും കടത്തിവിടില്ലെന്ന് പറഞ്ഞായിരുന്നു തടഞ്ഞത്.

സന്നിധാനത്തേക്ക് പോയാല്‍ രണ്ടിലൊന്നേ തിരിച്ചുപോകൂ എന്ന ഭീഷണിയുമുണ്ടായിരുന്നു. തങ്ങള്‍ ആരും സന്നിധാനത്തേക്ക് പോകില്ലെന്നും കുട്ടിയുടെ അച്ഛന്‍ മാത്രമേ പോകുന്നുള്ളൂവെന്ന് സ്ത്രീകള്‍ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

ചോറൂണിനായി പമ്പയില്‍ എത്തിയ സംഘം
ചോറൂണിനായി പമ്പയില്‍ എത്തിയ സംഘം

പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പിന്നീട് ഇവര്‍ക്ക് സുരക്ഷ നല്‍കുകയായിരുന്നു. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. 20 കമാന്‍ഡോകള്‍ ഉള്‍പ്പടെ 2300ലധികം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.

നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴാണ് നടതുറക്കുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ. സന്നിധാനത്തേക്ക് ഭക്തരെത്തുന്നതിന് തടസമില്ല. ഇന്ന് പത്തരയ്ക്ക് അടയ്ക്കുന്ന നട നാളെ രാവിലെ അഞ്ചിന് തുറക്കും

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018