Keralam

‘മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സിപിഐഎം ഫ്രാക്ഷനെന്ന് ശ്രീധരന്‍ പിള്ള: പ്രസംഗം പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാന്‍; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു 

സിപിഐഎം ഫ്രാക്ഷനില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുണ്ടെന്നും ഇത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് എതിരാണെന്നും ശ്രീധരൻപിള്ള.

കോഴിക്കോട് യുവമോര്‍ച്ച സമ്മേളനത്തില്‍ താന്‍ സംസാരിച്ച കാര്യങ്ങള്‍ രഹസ്യമല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. തന്റെ പ്രസംഗം ഇന്നലെ തന്നെ സമൂഹമാധ്യമങ്ങളില്‍ തത്സമയം ആയി കൊടുത്തതാണെന്നും പുതിയതെന്ന രീതിയില്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തത് നാണക്കേടാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബിജെപിക്ക് എതിരെ മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ടയാണെന്നും ശ്രീധരന്‍പിള്ള പ്രതികരിച്ചു.

മുഖ്യമന്ത്രിക്കും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചില മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാരുടെയിടയില്‍ പാര്‍ട്ടി ഫ്രാക്ഷനുണ്ടെന്നും അത് പിരിച്ചുവിട്ട് അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും ശ്രീധരന്‍പിള്ള പ്രതികരിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സിപിഐഎം ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് അപകടകരമായ പോക്കാണ്. സിപിഐഎം ഫ്രാക്ഷനില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുണ്ട്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് ഇത് എതിരാണ്. അഭിഭാഷകനെന്ന നിലയില്‍ എല്ലാ പാര്‍ട്ടികളെയും സഹായിച്ചിട്ടുള്ള ആളാണ് ഞാന്‍. നിയമസഭയിലെ അക്രമത്തില്‍ ഉന്നത സിപിഐഎം നേതാക്കള്‍ നിയമേപദേശം തേടിയിട്ടുണ്ട്. ടിപി കേസിലും സിപിഐഎം സഹായം തേടി. എല്ലാ പാര്‍ട്ടികളും വക്കാലത്തിന് വേണ്ടി സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഫേസ്ബുക്കിലടക്കം ലൈവ് പോയ തന്റെ പ്രസംഗത്തെ പുതിയ സംഭവമെന്ന രീതിയില്‍ സംപ്രേക്ഷണം ചെയ്തത് നാണക്കേടാണ്. 
പിഎസ് ശ്രീധരന്‍പിള്ള

താന്‍ പറഞ്ഞതിലെല്ലാം ഉറച്ചുനില്‍ക്കുകയാണെന്നും പ്രസംഗത്തില്‍ അപാകതയില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയില്‍ മാധ്യമങ്ങളെ നിയന്ത്രിച്ചതിന് എതിരെ ആരും ശബ്ദമുയര്‍ത്തിയില്ലല്ലോ എന്നും ദുരുദ്ദേശമുള്ളത് കൊണ്ടാണ് പുതിയ സംഭവമെന്ന രീതിയില്‍ തന്റെ പ്രസംഗത്തെ അവതരിപ്പിച്ചതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ജനസേവനത്തിനുള്ള സുവര്‍ണാവസരം എന്നാണ് പറഞ്ഞത്. ശബരിമലയില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടാകുന്നതില്‍ തെറ്റെന്താണ്? നിയമോപദേശം ചോദിച്ചാല്‍ പറയാന്‍ എനിക്ക് അവകാശമില്ലേ? പൗരനെന്ന നിലയിലും അഭിഭാഷകനെന്ന നിലയിലും ആരോടും അഭിപ്രായം പറയാം. സമരം ജനാധിപത്യപരം ആകണമെന്നാണ് യുവമോര്‍ച്ചക്കാരെ ഉപദേശിച്ചത്. 
പിഎസ് ശ്രീധരന്‍പിള്ള

പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാനായിരുന്നു പ്രസംഗമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ പറയേണ്ട കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

വിവാദങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും വ്യക്തിപരമായി തേജോവധം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യമെന്നും ശ്രീധരന്‍പിള്ള പ്രതികരിച്ചു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018