Keralam

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റം; ആക്രമണം പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ; പൊലീസിന്റെ സുരക്ഷാ സംവിധാനങ്ങള്‍ പാളുന്നു

ശബരിമല സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പ്രതിഷേധക്കാരുടെ അക്രമം. പ്രതിഷേധത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായത്. മാതൃഭൂമി വാര്‍ത്താ സംഘത്തിന് നേരെയും അമൃത ന്യൂസ് സംഘത്തിന് നേരെയും കയ്യേറ്റ ശ്രമമുണ്ടായി.

തൃശൂരില്‍നിന്നും എത്തിയ സ്ത്രീകളുടെ പ്രായം സംബന്ധിച്ച സംശയമുയര്‍ന്നതോടെയാണ് ചിലര്‍ പ്രതിഷേധവുമായെത്തിയത്. പൊലീസ് എയ്ഡ് പോസ്റ്റിന്റെ മകളില്‍ കയറി പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാതൃഭൂമി ന്യൂസിന്റെ ക്യാമറാമാനെ പ്രതിഷേധക്കാര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ സമീപത്തേക്ക് ചാടി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. മാതൃഭൂമി ലേഖകനെ കസേരയെടുത്ത് അടിക്കാന്‍ ഉള്ള ശ്രമവും ഉണ്ടായി.അമൃത ന്യൂസ് ചാനല്‍ ക്യാമറാമാനും മര്‍ദ്ദനമേറ്റു.

രാവിലെ ശബരിമല നടപ്പന്തലില്‍ പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധവും നടത്തിയിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു പ്രതിഷേധക്കാരുടെ അക്രമങ്ങള്‍.

ശബരിമലയില്‍ ദര്‍ശനത്തിനായെത്തുന്ന സ്ത്രീകളെ പ്രായം വെളിപ്പെടുത്തിയ ശേഷമാണ് പ്രതിഷേധക്കാര്‍ കടത്തി വിടുന്നത്. ആന്ധ്രയില്‍ നിന്നെത്തിയ സ്ത്രീകളുടെ സംഘത്തെ ഇത്തരത്തില്‍ തടഞ്ഞിരുന്നു. സ്ത്രീകളുടെ സുരക്ഷക്കായി 15 അംഗ വനിതാ പൊലീസിനെ സന്നിധാനത്ത് വിന്യസിച്ചിരുന്നെങ്കിലും സ്ത്രീകള്‍ക്കെതിരെ പ്രതിഷേധം നടന്ന സമയത്ത് സമീപത്തൊന്നും അവിടങ്ങളിലുണ്ടായിരുന്നില്ല.

തുലാമാസ പൂജ സയമത്ത് ഉണ്ടായതിനെക്കാള്‍ ശക്തമായ സംവിധാനങ്ങള്‍ ഒരുക്കിയാണ് പൊലീസ് ഇത്തവണ ശബരിമലയില്‍ എത്തിയത്. എന്നിട്ടും സ്ത്രീകള്‍ എത്തിയെന്ന വാര്‍ത്ത പരന്നതോടെ 250 ഓളം പേര്‍ സന്നിധനത്ത് പ്രതിഷേധവുമായെത്തി. ഭക്തര്‍ക്ക് മാത്രമേ ശബരിമലയില്‍ പ്രവേശനം അനുവദിക്കുവെന്നും പ്രതിഷേധക്കാരെ തിരിച്ചയക്കുമെന്നുമായിരുന്നു പൊലീസ് അറിയിച്ചിരുന്നത്.

ചിത്തിര ആട്ട പൂജ ആഘോഷത്തിനായി നട തുറന്ന ശബരിമല സന്ദര്‍ശിക്കാനെത്തിയ ചേര്‍ത്തലയില്‍ നിന്നുള്ള അഞ്ജുവെന്ന യുവതിയെ പൊലീസ് മടക്കിയയച്ചിരുന്നു. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം എത്തിയ ഇവരെ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് പൊലീസ് ഇവരെ മടക്കിയയച്ചത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018