Keralam

നിലയ്ക്കലില്‍ പൊലീസിനോട് കയര്‍ത്ത് ബിജെപി നേതാക്കള്‍; സ്വകാര്യവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടില്ലെന്നുറപ്പിച്ച് പൊലീസ്; ഒടുവില്‍ നേതാക്കള്‍ കെഎസ്ആര്‍ടിസി ബസില്‍ പമ്പയിലേക്ക്

നിലയ്ക്കലില്‍ പൊലീസിനോട് കയര്‍ത്ത് ബിജെപി നേതാക്കള്‍. സ്വകാര്യ വാഹനത്തില്‍ പമ്പയിലേക്ക് കടക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നിലയ്ക്കലില്‍ പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം നടന്നത്. പികെ കൃഷ്ണദാസ്, എഎന്‍ രാധാകൃഷ്ണന്‍, പികെ ശശികല, എന്നിവരടങ്ങുന്ന ബിജെപി നേതാക്കളുടെ സ്വകാര്യവാഹനം പമ്പയിലേക്ക് കടത്തിവിടണമെന്ന ആവശ്യം പൊലീസ് നിരസിക്കുകയായിരുന്നു.

സ്വകാര്യ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ലെന്നും വേണമെങ്കില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലേക്ക് പോകാമെന്നുമായിരുന്നു പൊലീസിന്റെ നിലപാട്. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്ന് പി കെ കൃഷ്ണദാസും എഎന്‍ രാധാകൃഷ്ണനും പറഞ്ഞതോടെ പ്രവര്‍ത്തകര്‍ പൊലീസിനെതിരെ തിരിയുകയായിരുന്നു. തുടര്‍ന്ന് നേതാക്കള്‍ കെഎസ്ആര്‍ടിസി ബസ്സില്‍ പമ്പയിലേക്ക് പോയി.

ഭക്തജനങ്ങളെ പൊലീസ് അനാവശ്യമായി പീഡിപ്പിക്കുകയാണെന്നും വിഐപി വാഹനങ്ങള്‍ കടത്തി വിടുന്നുണ്ടെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു. ബുദ്ധിമുട്ട് സൃഷ്ടിച്ച് ഭക്തരെ ക്ഷേത്രത്തില്‍ നിന്ന് അകറ്റാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

അതേസമയം, രാവിലെ ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനി ലളിതയെ തടഞ്ഞ സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നാണ് സൂചന. അപമര്യാദയായി പെരുമാറല്‍, അനധികൃതമായി ംഘം ചേരല്‍, സ്ത്രീകളെ തടഞ്ഞുവെക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകരെയും സന്നിധാനത്ത് പ്രതിഷേധക്കാര്‍ കയ്യേറ്റം ചെയ്തിരുന്നു.

രാവിലെ ശബരിമല നടപ്പന്തലില്‍ പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധവും നടത്തിയിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു പ്രതിഷേധക്കാരുടെ അക്രമങ്ങള്‍.

ശബരിമലയില്‍ ദര്‍ശനത്തിനായെത്തുന്ന സ്ത്രീകളെ പ്രായം വെളിപ്പെടുത്തിയ ശേഷമാണ് പ്രതിഷേധക്കാര്‍ കടത്തി വിടുന്നത്. ദര്‍ശനത്തിന് എത്തിയ ആന്ധ്രയില്‍ നിന്നുള്ള ആറ് സത്രീകളുടെ സംഘവും മടങ്ങി. പ്രതിഷേധമുണ്ടാകുമെന്ന പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവരും മടങ്ങിയത്. തുലാമാസ പൂജ സയമത്ത് ഉണ്ടായതിനെക്കാള്‍ ശക്തമായ സംവിധാനങ്ങള്‍ ഒരുക്കിയാണ് പൊലീസ് ഇത്തവണ ശബരിമലയില്‍ എത്തിയത്. എന്നിട്ടും സ്ത്രീകള്‍ എത്തിയെന്ന വാര്‍ത്ത പരന്നതോടെ 250 ഓളം പേര്‍ സന്നിധനത്ത് പ്രതിഷേധവുമായെത്തി. ഭക്തര്‍ക്ക് മാത്രമേ ശബരിമലയില്‍ പ്രവേശനം അനുവദിക്കുവെന്നും പ്രതിഷേധക്കാരെ തിരിച്ചയക്കുമെന്നുമായിരുന്നു പൊലീസ് അറിയിച്ചിരുന്നത്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018