Keralam

നടയടക്കാന്‍ ശ്രീധരന്‍പിളളയുമായി ഗൂഢാലോചന നടത്തിയ സംഭവം: തന്ത്രി വിശദീകരണം നല്‍കണമെന്ന് ദേവസ്വം ബോര്‍ഡ് 

കണ്ഠരര് രാജീവരര്‌ 
കണ്ഠരര് രാജീവരര്‌ 

ശബരിമലയില്‍ തുലാവര്‍ഷ പൂജകാലത്ത് യുവതികള്‍ കയറിയാല്‍ നടഅടച്ചിടുന്നത് സംബന്ധിച്ച് ശബരിമല തന്ത്രി ഉപദേശം തേടിയെന്ന പി എസ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലില്‍ ദേവസ്വം ബോർഡ് തന്ത്രി കണ്ഠരര് രാജീവരരിനോട് വിശദീകരണം തേടി.

തന്ത്രി മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അന്വേഷണമുണ്ടാകുമെന്നും ബോര്‍ഡ് അംഗം ശങ്കര്‍ദാസ് വ്യക്തമാക്കി

സംഭവം പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. തന്ത്രിയോട് കാര്യങ്ങള്‍ അന്വേഷിക്കും. ശബരിമലയെ രാഷ്ട്രീയവല്‍കരിക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു പദ്മകുമാര്‍ ആറന്‍മുളയില്‍ പറഞ്ഞത്.

ശ്രീധരന്‍ പിള്ളയോട് നടയടക്കുന്നകാര്യത്തില്‍ നിയമോപദേശം തേടിയിട്ടില്ലെന്ന് രാജീവര് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, പിള്ളയുമായി എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്താന്‍ തന്ത്രി തയ്യാറായില്ല. ചര്‍ച്ച നടത്തുന്നതിനായി ശ്രീധരന്‍ പിള്ള വീട്ടില്‍ വന്നിട്ടുണ്ടെന്നും തന്ത്രി പറഞ്ഞിരുന്നു.

കോഴിക്കോട് യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് തന്ത്രി കണ്ഠര് രാജീവര് നടയടക്കുന്നതിന് തന്നോട് നിയമോപദേശം തേടിയിട്ടുണ്ടെന്ന് ശ്രീധരന്‍ പിള്ള വെളിപ്പെടുത്തിയത്. സംഭവം വിവാദമായതോടെ കോടതിയലക്ഷ്യ കേസിലെ കക്ഷികള്‍ തമ്മിലുള്ള സംഭാഷണമായിരുന്നു അതെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിശദീകരണം.

സ്ത്രീകള്‍ സന്നിധാനത്തെത്തിയപ്പോള്‍ തന്ത്രി കണ്ഠര് രാജീവര് വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതി അലക്ഷ്യമാകുമോ എന്ന് ചോദിച്ചുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. നടയടച്ചാല്‍ കോടതി അലക്ഷ്യമാവില്ല കാരണം തിരുമേനി ഒറ്റയ്ക്കാവില്ലെന്നും കോടതിയലക്ഷ്യം നിലനില്‍ക്കില്ല എന്നും താന്‍ മറുപടി നല്‍കിയെന്നും ശ്രീധരന്‍പിള്ള പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.

കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കില്‍ ആദ്യം തങ്ങളുടെ പോരിലായിരിക്കും. പതിനായിരക്കണക്കിന് ആളുകള്‍ കൂടെയുണ്ടാകുമെന്നും തന്ത്രിക്ക് ഉറപ്പു നല്‍കി. സാറിനെ വിശ്വസിക്കുകയാണെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞതായും ശ്രീധരന്‍ പിള്ള പറയുന്നു. ഇതിന് ശേഷമാണ് യുവതികള്‍ കയറിയാല്‍ നടയടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞത്

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018