Keralam

ആര്‍ത്തവം അശുദ്ധിയല്ല; സ്ത്രീകളെ ഒരുപാട്‌ കാലം മാറ്റിനിര്‍ത്താമെന്ന് കരുതണ്ട; ശബരിമല വിധിക്കൊപ്പമെന്ന് പാര്‍വതി

ശബരിമല വിധിയില്‍ നിലപാട് വ്യക്തമാക്കി നടി പാര്‍വതി. യുവതികള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രീംകോടതി വിധിക്കൊപ്പമാണ് താനെന്ന് പാര്‍വതി വ്യക്തമാക്കി. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവളാണോ എന്നും ആര്‍ത്തവം അശുദ്ധമാണോ എന്നും ഏറെക്കാലമായി മനസിനെ ബുദ്ധിമുട്ടിച്ച ചോദ്യമാണെന്നും പാര്‍വതി പറയുന്നു.

ആര്‍ത്തവം അശുദ്ധമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതിന്റെ പേരില്‍ സ്ത്രീകളെ ഒരുപാടുകാലം മാറ്റിനിര്‍ത്താന്‍ കഴിയില്ല. ഏതെങ്കിലും അമ്പലത്തില്‍ എനിക്ക് പോകണമെന്ന് തോന്നിയാല്‍ ഉറപ്പായും ഞാന്‍ പോകും. ആര്‍ത്തവം അശുദ്ധമാണോ എന്ന ചോദ്യം ചെറുപ്പം മുതല്‍ എന്റെ ഉള്ളിലുണ്ടായിരുന്നു. എല്ലാ സ്ത്രീകളുടെ മുഖത്തും ഞാനാ ചോദ്യം കണ്ടിട്ടുണ്ട്. ശരീരത്തിന്റെ വിശുദ്ധി സ്ത്രീകളുടെ യോനിയിലാണെന്നാണ് പലരുടേയും ധാരണ. എത്രവര്‍ഷമെടുത്തിട്ടായാലും ഈ ധാരണ എടുത്തുമാറ്റേണ്ടതുണ്ട്.
പാര്‍വതി

ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് പര്‍വതി നിലപാട് വ്യക്തമാക്കിയത്. ശബരിമല വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിനെച്ചൊല്ലി ആക്രമിക്കപ്പെടുമെന്ന് അറിയാമെന്നും പാര്‍വതി പറയുന്നു

17ാം വയസില്‍ സിനിമാമേഖലയിലേക്ക് പ്രവശേിച്ചതുമുതല്‍ കേരളത്തിലെ ലിംഗ അസമത്വത്തെക്കുറിച്ച് മനസിലായിട്ടുണ്ടെന്നും പാര്‍വതി പറഞ്ഞു. മലയാള സിനിമ പുരുഷ കേന്ദ്രീകൃതമായ ഒരു വ്യവസ്ഥയാണ്. അവിടെ ആളുകള്‍ എന്നോട് സംസാരിക്കുമ്പോള്‍, അവര്‍ ഞാന്‍ എന്ന വ്യക്തിയോടല്ല, പാര്‍വതി എന്ന സ്ത്രീയോടാണ് സംസാരിക്കുന്നത്. ഒന്നോ രണ്ടോ പേരെ മാത്രമേ ഇതില്‍നിന്നും വ്യത്യസ്ഥരായി കണ്ടിട്ടുള്ളെന്നും പാര്‍വതി പറയുന്നു.

സിനിമ മേഖലയില്‍ സത്രീകളോട് തര്‍ക്കിക്കുന്നതിനേക്കാള്‍ എളുപ്പമാണ് പുരുഷന്മാരെ പറഞ്ഞ് മനസ്സിലാക്കാന്‍. വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, നമ്മള്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ എന്തിനാണ് അനാവശ്യമായി ഈ കോലാഹലങ്ങള്‍ക്ക് പോവുന്നത് എന്ന ചോദ്യമാണുയര്‍ത്താറുള്ളതെന്നും പാര്‍വതി പറയുന്നു.

ആരെയും വെല്ലുവിളിക്കാനല്ല, ഉത്തരം കിട്ടാനാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ കുറ്റക്കാരാക്കുന്ന പ്രവണതയാണ് മലയാള സിനിമയ്ക്കുള്ളത്. അവസരങ്ങള്‍ ഇല്ലാതാക്കിയാലും നിലപാടുകളില്‍നിന്ന് പിന്നോട്ടില്ലെന്നും പാര്‍വതി പറയുന്നു. ചോദിക്കുന്നത് അവകാശമാണെന്നും ആരുടേയും ഔദാര്യമല്ലെന്നും പാര്‍വതി അഭിമുഖത്തില്‍ പറഞ്ഞു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018