Keralam

കമല്‍ റാം സജീവ് മാതൃഭൂമിയില്‍നിന്ന് രാജിവെച്ചു; രാജി സംഘപരിവാറിന് വഴങ്ങി ചുമതല മാറ്റിയതിന് പിന്നാലെ 

മാതൃഭൂമി ന്യൂസ് ചാനലിലേക്കുള്ള മാനേജുമെന്റിന്റെ ഓഫര്‍ നിരസിച്ചാണ് രാജി 

സംഘപരിവാര്‍ സമ്മര്‍ദത്തെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപതിപ്പിന്റെ ചുമതലയില്‍നിന്ന് മാനേജുമെന്റ് മാറ്റിയ അസിസ്റ്റ്ന്റ് എഡിറ്റര്‍ കമല്‍റാം സജീവ് രാജിവെച്ചു. മതേതര ഇന്ത്യ നീണാള്‍ വാഴട്ടെ എന്ന കുറിപ്പോടെയാണ് കമല്‍റാം സജീവ് രാജി വിവരം പുറത്തറിയിച്ചത്.

മാതൃഭൂമി ഏറെക്കാലമായി തുടരുന്ന എഡിറ്റോറിയല്‍ സമീപനത്തില്‍നിന്ന് മാറി സംഘപരിവാര്‍ രാഷ്ട്രീയം തുറന്നുകാട്ടുന്ന സമീപനം സ്വീകരിച്ചതിലൂടെ ശ്രദ്ധേയനായിരുന്നു കമല്‍റാം സജീവ്. എസ് ഹരീഷിന്റെ മീശ നോവല്‍ ആഴ്ചപതിപ്പ് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് പത്രാധിപ ചുമതലയില്‍നിന്ന് കമല്‍ റാമിനെ മാറ്റി എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ സുഭാഷ് ചന്ദ്രനെ മാതൃഭൂമി നിയോഗിച്ചത്. ആഴ്ചപതിപ്പിന്റെ പത്രാധിപ ചുമതലയില്‍നിന്ന് മാറ്റിയ ശേഷം മാതൃഭൂമി ന്യൂസ് ചാനലിലെ പ്രധാന ചുമതലയായിരുന്നു മാനേജുമെന്റ് കമല്‍റാമിന് വാഗ്ദാനം ചെയ്തത്. അത് നിരസിച്ചാണ് രാജി. എംടി വാസുദേവന്‍ നായര്‍ക്ക് ശേഷം ദീര്‍ഘകാലം ആഴ്ചപ്പതിപ്പിന്റെ പ്രത്രാധിപ ചുമതല വഹിച്ചയാളാണ് കമല്‍റാം.

കമല്‍ റാം സജീവ് മാതൃഭൂമിയില്‍നിന്ന് രാജിവെച്ചു; രാജി സംഘപരിവാറിന് വഴങ്ങി ചുമതല മാറ്റിയതിന് പിന്നാലെ 

ചുമതലയേറ്റെടുത്തിന് ശേഷം ആഴ്ചപതിപ്പിനെ കെട്ടിലും മട്ടിലും മാറ്റിയത് കമല്‍റാമിന്റെ നേതൃത്വത്തിലുള്ള പത്രാധിപ സമിതിയാണ്. ഫാസിസസത്തിനും വര്‍ഗീയതയ്ക്കുമെതിരായ നിലപാടുകളാണ് പൊതുവില്‍ ഉയര്‍ത്തിപ്പിടിച്ചത്. മീശ നോവലിന്റെ പേരില്‍ കമല്‍റാം സജീവിനെതിരെ മാതൃഭൂമിയില്‍നിന്നും ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു.

മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച മീശ എന്ന നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകളായിരുന്നു എഴുത്തുകാരന്‍ എസ് ഹരീഷിനെതിരെ രംഗത്ത് വന്നത്.കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നത്.

മൂന്ന് ലക്കം പ്രസിദ്ധീകരിച്ച നോവലാണ് സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിക്കുന്നതെന്നും അഞ്ച് വര്‍ഷത്തെ പരിശ്രമമാണ് നോവലെന്നും രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാനുള്ള കരുത്തില്ലെന്നും എസ്. ഹരീഷ് പ്രതികരിച്ചിരുന്നു.

കേരള ചരിത്രത്തിലെ കറുത്ത ദിനം എന്നാണ് അന്ന് കമല്‍റാം സജീവ് ഇതിനെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്. സാഹിത്യം ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാന്നെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിരുന്നു.

1993 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുളള കമല്‍റാം സജീവ് മാധ്യമം ആഴ്ചപതിപ്പില്‍ നിന്നാണ് മാതൃഭൂമി ആഴ്ചപതിപ്പിലേക്ക് എത്തുന്നത്. ന്യൂസ് ഡെസ്‌കിലെ കാവിയും ചുവപ്പും എന്നത് അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകമാണ്. നവാബ് രാജേന്ദ്രന്‍ ഒരു ചരിത്രം, ഇറാഖ്,സദ്ദാം നവലോക ക്രമത്തിന്റെ ഇരകള്‍, ആഞ്ഞുകൊത്തുന്ന അനുഭവങ്ങള്‍, നാലാം എസ്റ്റേറ്റിലെ ചോദ്യങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് കൃതികള്‍.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018