Keralam

‘കേരളത്തിന്റെ പുറത്ത് പയറ്റി തെളിഞ്ഞ കാര്യം ഈ മണ്ണില്‍ തെളിയിച്ച് കളയാം എന്ന ധാരണ വേണ്ട’; ശബരിമലയില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

ശബരിമലയില്‍ ആര്‍എസ്എസിനും ബിജെപിക്കും വീണ്ടും മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളുണ്ട് അവര്‍ക്ക് ക്രമസമാധാനം തകര്‍ക്കാനുളള മണ്ണ് ഇതല്ല എന്ന് ഏറെക്കുറെ മനസിലായിട്ടുണ്ട്, ഇപ്പോള്‍ ശാന്തമായി അവിടെ കാര്യങ്ങള്‍ നടക്കുകയാണ്. നാടിന്റെ അവസ്ഥ തകര്‍ക്കാനുളള ശേഷിയില്‍ ആരും എത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ നിയന്ത്രണം പൊലീസിന്റെ കയ്യില്‍ തന്നെയാണ് ക്രമസമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലെ പ്രശനങ്ങളുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളെ കുറിച്ചുളള ചോദ്യത്തിന് ഇന്ന് നടന്നത് എന്താണെന്ന് അറിയട്ടെ എന്നായിരുന്നു പിണറായിയുടെ മറുപടി. ശബരിമലയില്‍ വന്‍ പൊലീസ് സന്നാഹമുണ്ടെന്ന് പൊലീസ് പറയുമ്പോഴും ശബരിമലയില്‍ പ്രതിഷേധം നടന്നിരുന്നു

തുലാമാസ പൂജ സയമത്ത് ഉണ്ടായതിനെക്കാള്‍ ശക്തമായ സംവിധാനങ്ങള്‍ ഒരുക്കിയാണ് പൊലീസ് ഇത്തവണ ശബരിമലയില്‍ എത്തിയത്. എന്നിട്ടും സ്ത്രീകള്‍ എത്തിയെന്ന വാര്‍ത്ത പരന്നതോടെ 250 ഓളം പേര്‍ സന്നിധനത്ത് പ്രതിഷേധവുമായെത്തി. ഭക്തര്‍ക്ക് മാത്രമേ ശബരിമലയില്‍ പ്രവേശനം അനുവദിക്കൂയെന്നും പ്രതിഷേധക്കാരെ തിരിച്ചയക്കുമെന്നുമായിരുന്നു പൊലീസ് അറിയിച്ചിരുന്നത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018