Keralam

ലാപ്‌ടോപ്പ് കാണാനില്ല, ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍; തെളിവ് നശിപ്പിച്ചെന്ന് കേസെടുക്കുമെന്ന് പൊലീസ്; കുറ്റപത്രം ഒരുമാസത്തിനകം

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ലാപ്‌ടോപ്പ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ലാപ്‌ടോപ്പ് ഹാജരാക്കിയില്ലെങ്കില്‍ ഫ്രാങ്കോയ്‌ക്കെതിരെ തെളിവ് നശിപ്പിച്ചതിനുള്ള കേസ് ചുമത്തുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

ഡല്‍ഹിയിലെ ബന്ധുവിന്റെ പരാതിയില്‍ കന്യാസ്ത്രീയെക്കെതിരെ നടപടിയെടുത്തതിനാലാണ് ബലാത്സംഗകുറ്റം ആരോപിക്കുന്നതെന്നാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം. എന്നാല്‍, ഈ വാദം തെറ്റാണെന്ന കണ്ടെത്തലിലാണ് പൊലീസ്. കന്യാസ്ത്രീ പൊലീസില്‍ പരാതി നല്‍കിയതിന് ശേഷമാണ് കന്യാസ്ത്രീക്കെതിരെ ബിഷപ്പ് നടപടി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ഇത് തെളിയിക്കാനാണ് പൊലീസ് ലാപ്‌ടോപ്പ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, ലാപ്‌ടോപ്പ് കാണാനില്ലെന്നും കണ്ടെത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നുമാണ് ഫ്രാങ്കോ ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസിന്റെ കണ്ടെത്തല്‍ തെറ്റാണെന്ന നിലപാടിലാണ് ഫ്രാങ്കോ.

കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ലാപ്‌ടോപ്പ് സമര്‍പ്പിച്ചില്ലെങ്കില്‍ തെളിവ് നശിപ്പിച്ചതിനുള്ള കുറ്റംകൂടി ചുമത്താനാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ലാപ്‌ടോപ്പ് ഹാജരാക്കാത്ത വിവരം ഹൈക്കോടതിയെ അറിയിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഒരുമസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018