Keralam

പൊലീസ് സംവിധാനങ്ങള്‍ ഫലപ്രദമായില്ല; ദര്‍ശനത്തിന് എത്തിയ സ്ത്രീകള്‍ക്ക് നേരെ പാഞ്ഞത്തി പ്രതിഷേധക്കാര്‍; പ്രായം ബോധ്യപ്പെടുത്തിയ ശേഷം ദര്‍ശന അനുമതി

ശബരിമലയില്‍ പ്രതിഷേധം നേരിട്ട സ്ത്രീകള്‍ ദര്‍ശനം നടത്തി. 50 വയസ്സാകാത്ത സ്ത്രീകള്‍ എത്തിയെന്ന് സംശയത്തില്‍ പ്രതിഷേധക്കാര്‍ ഇവര്‍ക്കെതിരെ പ്രതിരോധം തീര്‍ത്തിരുന്നു. 250 ഓളം വരുന്ന പ്രതിഷേധക്കാരാണ് സ്ത്രീകള്‍ക്കെതിരെ പ്രതിഷേധിച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അമ്പതു വയസിന് മുകളില്‍ ഇവര്‍ക്ക് പ്രായമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ ദര്‍ശനം നടത്താന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചത്.

തൃശ്ശൂരില്‍ നിന്നുള്ള സംഘത്തിലെ ലളിത എന്ന സ്ത്രീക്ക് നേരെയാണ് പ്രതിഷേധക്കാര്‍ പാഞ്ഞടുത്തത്. ഇവര്‍ക്ക് 52 വയസ്സുണ്ട്. ഇവരോടൊപ്പം അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീകളും ഉണ്ട്.

തൃശ്ശൂര്‍ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകളാണ് ദര്‍ശനത്തിനായി എത്തിയത്. ഇതില്‍ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശരണം വിളിയും ആക്രോശവുമായി 500 ലധികമാളുകള്‍ ഇവരെ വളഞ്ഞു. ഉടന്‍ പോലീസെത്തി പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചു. ഇവര്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് പോലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല. പമ്പയില്‍ നിന്നും പ്രായം പരിശോധിച്ചിരുന്നു. പിന്നീടാണ് വലിയ നടപ്പന്തലില്‍ തടഞ്ഞത്.

ദര്‍ശനം നടത്തിയ ശേഷം പിന്നീട് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോഴും പ്രതിഷേധക്കാര്‍ ഇവരെ കൂക്കിവിളിച്ചു. തിനിടെ പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി.

തുലാമാസ പൂജ സയമത്ത് ഉണ്ടായതിനെക്കാള്‍ ശക്തമായ സംവിധാനങ്ങള്‍ ഒരുക്കിയാണ് പൊലീസ് ഇത്തവണ ശബരിമലയില്‍ എത്തിയത്. എന്നിട്ടും സ്ത്രീകള്‍ എത്തിയെന്ന വാര്‍ത്ത പരന്നതോടെ 250 ഓളം പേര്‍ സന്നിധനത്ത് പ്രതിഷേധവുമായെത്തി. ഭക്തര്‍ക്ക് മാത്രമേ ശബരിമലയില്‍ പ്രവേശനം അനുവദിക്കൂയെന്നും പ്രതിഷേധക്കാരെ തിരിച്ചയക്കുമെന്നുമായിരുന്നു പൊലീസ് അറിയിച്ചിരുന്നത്.

നേരത്തെ ചിത്തിര ആട്ട പൂജ ആഘോഷത്തിനായി നട തുറന്ന ശബരിമല സന്ദര്‍ശിക്കാനെത്തിയ ചേര്‍ത്തലയില്‍ നിന്നുള്ള അഞ്ജുവെന്ന യുവതിയെ പൊലീസ് മടക്കിയയച്ചു. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം എത്തിയ ഇവരെ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് പൊലീസ് ഇവരെ മടക്കിയയച്ചത്.

ഇന്നലെ വൈകീട്ട് പമ്പയിലെത്തിയ സ്ത്രീയെ പമ്പ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരോട് മടങ്ങി പോവാന്‍ ആവശ്യപ്പെടുകയും ബന്ധുക്കളെ പമ്പയിലേക്ക് വിളിച്ചു വരുത്തുകയും ചെയ്യുകയായിരുന്നു. പൊലീസ് നിര്‍ദേശത്തോടെ ബന്ധുക്കളോടൊപ്പം സുരക്ഷയോടെ ഇവരെ ചേര്‍ത്തലക്ക് മടക്കിയയക്കുകയായിരുന്നു.

ദര്‍ശനത്തിന് എത്തിയ ആന്ധ്രയില്‍ നിന്നുള്ള ആറ് സത്രീകളുടെ സംഘവും മടങ്ങി. പ്രതിഷേധമുണ്ടാകുമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവരും മടങ്ങിയത്. സന്നിധാനത്ത് പ്രതിഷേധക്കാര്‍ വലിയ തോതില്‍ സംഘടിപ്പിക്കപ്പെട്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018