Keralam

തൃശൂര്‍ സ്വദേശിനിക്കൊപ്പം എത്തിയ യുവാവിന് സന്നിധാനത്ത് പ്രതിഷേധക്കാരുടെ മര്‍ദനം; കൂട്ടമായി എത്തി തല്ലുകയായിരുന്നുവെന്ന് യുവാവ്, എന്തിനാണ് അടിച്ചതെന്ന് അറിയില്ല 

പേരക്കുട്ടിയുടെ ചോറൂണിന് സന്നിധാനത്തെത്തിയ തൃശൂര്‍ സ്വദേശിനിക്കൊപ്പം എത്തിയ യുവാവിന് പ്രതിഷേധക്കാരുടെ മര്‍ദനം. ലളിതയുടെ ബന്ധു മൃദുലിനാണ് പ്രതിഷേധക്കാരുടെ മര്‍ദ്ദനമേറ്റത്.

ലളിതക്കൊപ്പം സന്നിധാനത്തെത്തിയ തന്നെ പ്രതിഷേധക്കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചുവെന്ന് മൃദുല്‍ ആരോപിച്ചു. ഏല്ലാവരും കൂട്ടമായി വന്ന് തന്നെ മര്‍ദിക്കുകയായിരുന്നു.

മൃദുലിന്റെ കൂടെയുണ്ടായിരുന്ന ലളിത അന്‍പത് വയസ് കഴിയാത്തവരാണെന്ന് കരുതി സന്നിധാനത്ത് സംഘടിച്ച ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. നടപ്പന്തലില്‍ നിന്ന് പതിനെട്ടാം പടി കയറുന്നിടത്ത് എത്തിയപ്പോഴാണ് ലളിതയ്ക്ക് നേരെ പ്രതിഷേധമുണ്ടായത്. 200 ലധികം പേര്‍ കൂട്ടത്തോടെ ഇവരെ തടയുകയായിരുന്നു.

ഇരുമുടിക്കെട്ടില്ലെന്നും അന്‍പത് വയസായില്ലെന്നും പറഞ്ഞായിരുന്നു പ്രതിഷേധം ഇവര്‍ക്കെതിരെ കയ്യേറ്റ ശ്രമവുമുണ്ടായി. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം നേരിട്ട ഇവരെ സന്നിധാനം ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് അന്‍പത്തി രണ്ട് വയസുണ്ടെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ ശാന്തരായത്.

ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം മകന്റെ കുഞ്ഞിന്റെ ചോറുണിനായി ഇന്നലെ വൈകിട്ടാണ് തൃശൂരിൽ നിന്ന് ലളിത പമ്പയിലെത്തിയത്. പമ്പയിലെ പ്രതിഷേധക്കാരെയും തിരിച്ചറിയൽ രേഖ കാണിച്ച് പ്രായം 52 എന്ന് ബോധ്യപ്പെടുത്തിയാടാണ് രാവിലെ മല കയറിയത്. എന്നാൽ സന്നിധാനത്തെ പ്രതിഷേധക്കാർ ഇത് അംഗീകരിക്കാതിരുന്നതും കാണിച്ച തിരിച്ചറിയൽ രേഖ മാറിപ്പോയതും പ്രതിഷേധം കനക്കാൻ കാരണമായി. ഒടുവിൽ പ്രായം 52 കഴിഞ്ഞെന്ന് പൊലീസ് നേതാക്കളെ ബാധ്യപ്പെടുത്തിയതോടെ പ്രതിഷേധം തണുത്തു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018