Keralam

‘കോടതികള്‍ക്ക് ലെഫ്റ്റ് ലിബറല്‍ പട്ടം നഷ്ടപ്പെടുമോയെന്ന് പേടി’; ജാമ്യത്തിലിരിക്കെ കോടതിയെ വീണ്ടും വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍

സുപ്രീംകോടതിയെയും ശബരിമല വിധിയെയും വീണ്ടും വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍. ഇത്തരത്തിലുള്ള വിധികള്‍ പുറപ്പെടുവിച്ചില്ലെങ്കില്‍ തങ്ങളുടെ ലെഫ്റ്റ് ലിബറല്‍ പട്ടം നഷ്ടപ്പെടുമോയെന്ന പേടിയാണ് കോടതികള്‍ക്കെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തമിഴ്‌നാട്ടിലാണ് ശബരിമലയെങ്കില്‍ പ്രശ്‌നങ്ങള്‍ അവിടുത്തെ ഭക്തര്‍ പരിഹരിക്കുമായിരുന്നു എന്നും മലയാളികളേക്കാള്‍ വ്രത ശുദ്ധിയും ഭക്തിയും ഉള്ളത് അന്യസംസ്ഥാന അയ്യപ്പഭക്തര്‍ക്കാണെന്നും രാഹുല്‍ ഈശ്വര്‍ കൊച്ചിയില്‍ പറഞ്ഞു.

ശബരിമലയില്‍ ആവശ്യത്തില്‍ അധികമുള്ളത് പൊലീസുകാര്‍ മാത്രമാണെന്നും ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്ന് രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.

മുതിര്‍ന്നവര്‍ക്ക് അടക്കം സന്നിധാനത്തേക്ക് എത്താനുള്ള ഗതാഗത സൗകര്യം, വെള്ളം, ആഹാരം, ശൗചാലയം എന്നിവയില്ലെന്നും ഇവ ലഭ്യമാക്കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.

വിശ്വാസത്തോട് ചേര്‍ന്നു നില്‍ക്കുന്ന നിലപാട് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതിരുന്നിട്ടും ശബരിമലയില്‍ ഭക്തര്‍ പെരുമാറുന്നത് ആത്മസംയമനത്തോടെയാണ്. പത്ത് ദിവസത്തിനുള്ളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണം. ഇതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും സ്വീകരിക്കണം. 
രാഹുല്‍ ഈശ്വര്‍

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാന്‍ പദ്ധതിയിട്ട കേസില്‍ നിലവില്‍ രാഹുല്‍ ജാമ്യത്തിലാണ്.

അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുക, എല്ലാ ചൊവ്വാഴ്ചയും എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തുക എന്നീ ഉപാധികളോടെയാണ് രാഹുല്‍ ഈശ്വറിന് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018