Keralam

‘വാഗണ്‍ ട്രാജഡി ഓര്‍മ്മിക്കേണ്ടതില്ല’; സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ചിത്രം പുറത്ത് 

സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം മൂലം തിരൂര്‍ സ്റ്റേഷന്റെ ചുവരിലുളള ചരിത്രപ്രധാനമായ വാഗണ്‍ ട്രാജഡി ഓര്‍മ്മപ്പെടുത്തുന്ന ചിത്രം റെയിവേ അധികൃതര്‍ തിങ്കളാഴ്ച നീക്കം ചെയ്തു. റെയില്‍വേ സ്റ്റേഷനുകള്‍ മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ചയാണ് സ്റ്റേഷന്‍ ചുവരുകളില്‍ ചിത്രം വരച്ചത്.

ബിജെപി തിരൂര്‍ മണ്ഡലം കമ്മറ്റി പാലക്കാട് റെയില്‍വേ ഡിവിഷനു ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ചിലസംഘടനകളുടെ പ്രതിഷേധം കാരണമാണ് ചിത്രമെഴുത്ത് നീക്കം ചെയ്തതെന്ന് റെയിവേ അധികൃതര്‍ വ്യക്തമാക്കുന്നു.

തീരുര്‍ റെയിവേ സ്റ്റേഷനിലെ ചിത്രം മാറ്റണമെന്നാവശ്യപ്പെട്ട് ഒരുപാട് ഭീഷണി ഫോണ്‍ കോളുകള്‍ ലഭിച്ചിരുന്നു. അതു കൊണ്ടാണ് ചിത്രം മാറ്റാന്‍ തീരുമാനമെടുത്തത്. 
റെയില്‍വേ ഓഫീസര്‍ 

1921 കലപാത്തിന്റെ വാര്‍ഷികം വരികയാണ്. അതിനെ വര്‍ഗീയ കലാപമാക്കി ചിത്രീകരിക്കുകയാണ് സംഘപരിവാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വാഗണ്‍ ട്രാജഡി എന്നത് മലപ്പുറത്തെ മുസ്ലീങ്ങളുടെ കൊളോണിയല്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട് അടയാളപ്പെടുത്തലാണ്.

മലബാർ കലാപത്തെത്തുടർന്ന് അറസ്റ്റ് ചെയ്ത കലാപകാരികളെ കാറ്റുപോലും കടക്കാത്ത ഗുഡ്‌സ് വാഗണിൽ അടച്ചിട്ടാണ് ജയിലുകളിലേക്ക് കൊണ്ടുപോയിരുന്നത്. 1921 നവംബർ 17ന് ഇരുന്നൂറോളം തടവുകാരെ ഒരു വാഗണിൽ കുത്തിനിറച്ച് തിരൂരിൽ നിന്ന് കോയംബത്തൂരിലേക്ക് പുറപ്പെട്ടു. വണ്ടി കടന്നുപോയ വഴിനീളെ തടവുകാരുടെ നിലവിളി കോൾക്കാമായിരുന്നു. കോയമ്പത്തൂരിനടുത്ത് പോതന്നൂരിൽ വണ്ടിയെത്തിയപ്പോൾ വാഗണിൽ നിന്ന് അനക്കമൊന്നും കേൾക്കാത്തതിനെത്തുടർന്ന് പട്ടാളക്കാർ വാഗൺ തുറന്നു. ശ്വസം കിട്ടാതെ 64നോളം പേരാണ് അന്നു മരിച്ചത്.

ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി മലബാറില്‍ മുസ്ലീമുകള്‍ നടത്തിയ സമരമായിരുന്നു മലബാര്‍ ലഹള അഥവാ മാപ്പിള ലഹള. വാഗണ്‍ ദുരന്ത സ്മാരക കമ്മ്യൂണിറ്റി ഹാളും തിരൂരിലുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018