Keralam

‘പ്രായപരിധിക്കുള്ളില്‍ വരുന്ന ആളുകളെ തടയാന്‍ പൊലീസുണ്ട്, പമ്പ കടന്നിങ്ങോട്ട് പോരാന്‍ കഴിയുകയില്ല; പൊലീസ് മൈക്കിലൂടെ സന്നിധാനം നിയന്ത്രിച്ച് സംഘപരിവാര്‍ നേതാവ് വത്സന്‍ തില്ലങ്കേരി 

ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയാന്‍ പൊലീസ് ഉണ്ടെന്ന് ഉറപ്പിച്ച് പ്രവര്‍ത്തകരോട് പറഞ്ഞ് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. പൊലീസ് നല്‍കിയ മൈക്കിലൂടെ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വത്സന്‍ തില്ലങ്കേരി. ചോറൂണിനെത്തിയ അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീയ്ക്ക് നേരെ പ്രതിഷേധക്കാര്‍ പാഞ്ഞടുത്ത സംഭവത്തെ തുടര്‍ന്ന് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വത്സന്‍ തില്ലങ്കേരി.

ചിലയാളുകള്‍ കൂട്ടത്തില്‍ കുഴപ്പം ഉണ്ടാക്കണം എന്ന് തീരുമാനിച്ച് വന്നിട്ടുണ്ട്. അവരുടെ കുതന്ത്രത്തില്‍ വീണ് പോവാന്‍ പാടില്ല. സമാധാനപരമായി, ശാന്തമായി ദര്‍ശനം നടത്തണം. പ്രായപരിധി പുറത്തുള്ളരെ ദര്‍ശനം നടത്താന്‍ സഹായിക്കണം. അല്ലാത്തവരെ തടയാനുള്ള സംവിധാനം ഇവിടെ ഉണ്ട്. ആചാരലംഘനം ഇവിടെ നടക്കില്ല. പൊലീസ് ഉണ്ട്, നമ്മുടെ വളണ്ടിയര്‍മാരുണ്ട്. പമ്പ മുചല്‍ സംവിധാനങ്ങളുണ്ട്. പമ്പ കടന്നിങ്ങോട്ട് പോരാന്‍ സാധിക്കുകയില്ല. 
വത്സന്‍ തില്ലങ്കേരി
Posted by Vishnu Empattazhi on Monday, November 5, 2018

50 വയസ്സാകാത്ത സ്ത്രീകള്‍ എത്തിയെന്ന് സംശയത്തില്‍ പ്രതിഷേധക്കാര്‍ പ്രതിരോധം തീര്‍ത്തിരുന്നു. 250 ഓളം വരുന്ന പ്രതിഷേധക്കാരാണ് സ്ത്രീകള്‍ക്കെതിരെ പ്രതിഷേധിച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അമ്പതു വയസിന് മുകളില്‍ ഇവര്‍ക്ക് പ്രായമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ ദര്‍ശനം നടത്താന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചത്.

തൃശ്ശൂരില്‍ നിന്നുള്ള സംഘത്തിലെ ലളിത എന്ന സ്ത്രീക്ക് നേരെയാണ് പ്രതിഷേധക്കാര്‍ പാഞ്ഞടുത്തത്. ഇവര്‍ക്ക് 52 വയസ്സുണ്ട്. ഇവരോടൊപ്പം അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീകളും ഉണ്ട്.

തൃശ്ശൂരില്‍ നിന്നുള്ള സംഘത്തിലെ ലളിത എന്ന സ്ത്രീക്ക് നേരെയാണ് പ്രതിഷേധക്കാര്‍ പാഞ്ഞടുത്തത്. ഇവര്‍ക്ക് 52 വയസ്സുണ്ട്. ഇവരോടൊപ്പം അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീകളും ഉണ്ട്.

തൃശ്ശൂര്‍ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകളാണ് ദര്‍ശനത്തിനായി എത്തിയത്. ഇതില്‍ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശരണം വിളിയും ആക്രോശവുമായി 500 ലധികമാളുകള്‍ ഇവരെ വളഞ്ഞു. ഉടന്‍ പോലീസെത്തി പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചു. ഇവര്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് പോലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല. പമ്പയില്‍ നിന്നും പ്രായം പരിശോധിച്ചിരുന്നു. പിന്നീടാണ് വലിയ നടപ്പന്തലില്‍ തടഞ്ഞത്.

ദര്‍ശനം നടത്തിയ ശേഷം പിന്നീട് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോഴും പ്രതിഷേധക്കാര്‍ ഇവരെ കൂക്കിവിളിച്ചു. തിനിടെ പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി.

തുലാമാസ പൂജ സയമത്ത് ഉണ്ടായതിനെക്കാള്‍ ശക്തമായ സംവിധാനങ്ങള്‍ ഒരുക്കിയാണ് പൊലീസ് ഇത്തവണ ശബരിമലയില്‍ എത്തിയത്. എന്നിട്ടും സ്ത്രീകള്‍ എത്തിയെന്ന വാര്‍ത്ത പരന്നതോടെ 250 ഓളം പേര്‍ സന്നിധനത്ത് പ്രതിഷേധവുമായെത്തി. ഭക്തര്‍ക്ക് മാത്രമേ ശബരിമലയില്‍ പ്രവേശനം അനുവദിക്കൂയെന്നും പ്രതിഷേധക്കാരെ തിരിച്ചയക്കുമെന്നുമായിരുന്നു പൊലീസ് അറിയിച്ചിരുന്നത്.

നേരത്തെ ചിത്തിര ആട്ട പൂജ ആഘോഷത്തിനായി നട തുറന്ന ശബരിമല സന്ദര്‍ശിക്കാനെത്തിയ ചേര്‍ത്തലയില്‍ നിന്നുള്ള അഞ്ജുവെന്ന യുവതിയെ പൊലീസ് മടക്കിയയച്ചു. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം എത്തിയ ഇവരെ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് പൊലീസ് ഇവരെ മടക്കിയയച്ചത്.

ഇന്നലെ വൈകീട്ട് പമ്പയിലെത്തിയ സ്ത്രീയെ പമ്പ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരോട് മടങ്ങി പോവാന്‍ ആവശ്യപ്പെടുകയും ബന്ധുക്കളെ പമ്പയിലേക്ക് വിളിച്ചു വരുത്തുകയും ചെയ്യുകയായിരുന്നു. പൊലീസ് നിര്‍ദേശത്തോടെ ബന്ധുക്കളോടൊപ്പം സുരക്ഷയോടെ ഇവരെ ചേര്‍ത്തലക്ക് മടക്കിയയക്കുകയായിരുന്നു.

ദര്‍ശനത്തിന് എത്തിയ ആന്ധ്രയില്‍ നിന്നുള്ള ആറ് സത്രീകളുടെ സംഘവും മടങ്ങി. പ്രതിഷേധമുണ്ടാകുമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവരും മടങ്ങിയത്. സന്നിധാനത്ത് പ്രതിഷേധക്കാര്‍ വലിയ തോതില്‍ സംഘടിപ്പിക്കപ്പെട്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018