Keralam

ആചാരം ലംഘിച്ച് ഇരുമുടിക്കെട്ടില്ലാതെ 18ാം പടിയില്‍ വത്സന്‍ തില്ലങ്കേരി; പുറം തിരിഞ്ഞ് നിന്ന് പ്രസംഗം, അന്വേഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ ആചാര ലംഘനം നടത്തി ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ പുറം തിരിഞ്ഞ് നിന്ന് പ്രസംഗിച്ചാണ് വത്സന്‍ തില്ലങ്കേരി ആചാര ലംഘനം നടത്തിയത്.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ആചാര ലംഘനം ആരോപിച്ചാണ് ആര്‍എസ്എസും ബിജെപിയും സമരം നടത്തുന്നത്. ഇതിനിടയില്‍ തന്നെയാണ് ആചാരം ലംഘിച്ച് പതിനെട്ടാം പടിയെ പ്രസംഗപീഠമാക്കി തില്ലങ്കേരിയുടെ പ്രസംഗം.

ഇന്ന് രാവിലെയാണ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ എത്തുകയും പുറം തിരിഞ്ഞ് നിന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തത്. ഇതിന് ശേഷം തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ തന്നെ പതിനെട്ടാം പടി കയറുകയും ചെയ്‌തു.

ആചാരം ലംഘിച്ച് ഇരുമുടിക്കെട്ടില്ലാതെ 18ാം പടിയില്‍ വത്സന്‍ തില്ലങ്കേരി; പുറം തിരിഞ്ഞ് നിന്ന് പ്രസംഗം, അന്വേഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ്

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നത് കടുത്ത ആചാര ലംഘനമാണെന്നിരിക്കെ ആചാരം സംരക്ഷണത്തിന്റെ പേരില്‍ സമരം നടത്തുന്ന ആര്‍എസ്എസിന്റെ പൊളളത്തരമാണ വെളിച്ചത്തു വന്നതെന്ന് വിമര്‍ശനം. നേരത്തെ ആചാര ലംഘനമുണ്ടായാല്‍ നടയടക്കുമെന്ന് പ്രഖ്യാപിച്ച തന്ത്രിയും ആര്‍എസ്എസ് നേതാവിന്റെ പ്രവൃത്തിയില്‍ മൗനത്തിലാണ്.

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നത് ആചാരലംഘനമാണെന്നും ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കര്‍ദാസ് പറഞ്ഞു.

അതേ സമയം താന്‍ ആചാര ലംഘനം നടത്തിയിട്ടില്ലെന്ന് വത്സന്‍ തില്ലങ്കേരി പ്രതികരിച്ചു. ഇരുമുടിക്കെട്ടുമായിട്ടാണ് പടികയറിയത്. ബഹളം കേട്ട് തിരിച്ചെത്തുകയായിരുന്നു. എന്തെങ്കിലും ആചാരലംഘനം നടത്തിയിട്ടുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അയ്യപ്പനോട് പ്രായശ്ചിത്വം ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഇരുമുടിക്കെട്ടുമായി പടികയറി മുകളിലെത്തിയപ്പോഴാണു താഴെ വലിയ പ്രശ്നം നടക്കുന്നതായി കാണുന്നത്. ആദ്യം ഇരുമുടിക്കെട്ട് കയ്യിൽ വച്ചുകൊണ്ടു തന്നെ എല്ലാവരോടും ശാന്തരാകാൻ ആവശ്യപ്പെട്ടു. അതിനുശേഷം ഇരുമുടികെട്ട് അടുത്തു നിന്നയാൾക്കു കൊടുത്തശേഷം എല്ലാവരെയും രണ്ടു കയ്യും ഉയർത്തി ശാന്തമാകാൻ ആവശ്യപ്പെട്ടതാണ്. അയ്യപ്പഭക്തനായ താൻ ആചാരലംഘനം നടത്തിയെന്നു പറയുന്ന അവാസ്തവമായ പ്രചാരണം വേദനയുണ്ടാക്കുന്നുവെന്നും വൽസൻ തില്ലങ്കരി കൂട്ടിച്ചേർത്തു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018