Keralam

ശബരിമലയില്‍ പൊലീസ് പാടില്ല; ക്ഷേത്രത്തില്‍ കയറിയതിന് സര്‍ക്കാര്‍ മാപ്പുപറയണമെന്ന് പിഎസ് ശ്രീധരന്‍പിള്ള 

ശബരിമല ക്ഷേത്രത്തിലേക്ക് പൊലീസ് അടക്കം കടന്നു കയറിയതിന് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള.

ശബരിമലയിലേത് ദുരന്ത പൂര്‍ണ്ണമായ അന്തരീക്ഷമാണ്. ശബരിമലയില്‍ വിശ്വാസികളുടെ മനുഷ്യാവകാശ ലംഘനം സംഭവിച്ചിട്ടുണ്ട്. ഇതിനെതിരെ മനുഷ്യവാകാശ കേന്ദ്ര കമ്മിഷന് പരാതി നല്‍കുമെന്നും ശ്രീധരന്‍പിള്ള വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ക്ഷേത്രത്തില്‍ പൊലീസിനെ വിന്യസിച്ചുകൂടാ എന്നുള്ളത് സുപ്രിം കോടതി വിധിയുള്ളതാണ്. എന്നാല്‍ കെഎസ്ആര്‍ടിസി ബസിലടക്കം ക്ഷേത്രത്തിലേക്ക് പോകുന്നതിന് സഞ്ചാര സ്വതന്ത്ര്യമുണ്ടായിരുന്നില്ല. സന്നിധാനത്ത് കൂടിവെള്ള സൗകര്യങ്ങളും മറ്റും ഉണ്ടായിരുന്നില്ല. ഇന്നലെ നടന്ന ക്രമസമാധാനത്തിലുണ്ടായിട്ടുള്ള ശോച്യവസ്ഥയെ കുറിച്ച് ഗവര്‍ണറെ കണ്ട് ബോധിപ്പിച്ചിട്ടുണ്ട്‌.

പൊലീസിന്റെ അതിക്രമത്തിനെതിരെ ബിജെപി പോരാട്ടം തുടരും. ഈശ്വര വിശ്വാസവും, ആരാധനക്രമങ്ങളും ഇല്ലാതാക്കണമെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് കേരളത്തിലെ ഇടതുപക്ഷ ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. കോയമ്പത്തൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് തെറ്റ് തിരുത്തല്‍ നടപടി അതിന് തെളിവാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഇന്ന് നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷിച്ചിട്ട് പറയാം. മാധ്യമങ്ങളെ അക്രമിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018