Keralam

അമ്പതിന് വയസ്സിന് മുകളിലുള്ള സ്ത്രീ സന്നിധാനതെത്തി; പാഞ്ഞെത്തി പ്രതിഷേധക്കാര്‍, സ്ത്രീ ആശുപത്രിയില്‍ 

ശബരിമലയില്‍ മകന്റെ കുട്ടിയുടെ ചോറൂണിനെത്തിയ അമ്പത് വയസ്സിന് മുകളിലുള്ള സ്ത്രീക്ക് നേരെ പ്രതിഷേധക്കാര്‍ പാഞ്ഞടുത്തു. 250 ഓളം പേര്‍ സ്ത്രീക്ക് നേരെ പാഞ്ഞടുത്തതിനെ തുടര്‍ന്ന് പൊലീസ് ഇവരെ രക്ഷപ്പെടുത്തി കൊണ്ട് പോവുകയായിരുന്നു. ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃശ്ശൂരില്‍ നിന്നുള്ള സംഘത്തിലെ ലളിത എന്ന സ്ത്രീക്ക് നേരെയാണ് പ്രതിഷേധക്കാര്‍ പാഞ്ഞടുത്തത്. ഇവര്‍ക്ക് 52 വയസ്സുണ്ട്. ഇവരോടൊപ്പം അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീകളും ഉണ്ട്. മകനും കുട്ടിയും സന്നിധാനത്താണുള്ളത്.

നേരത്തെ ചിത്തിര ആട്ട പൂജ ആഘോഷത്തിനായി നട തുറന്ന ശബരിമല സന്ദര്‍ശിക്കാനെത്തിയ ചേര്‍ത്തലയില്‍ നിന്നുള്ള അഞ്ജുവെന്ന യുവതിയെ പൊലീസ് മടക്കിയയച്ചു. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം എത്തിയ ഇവരെ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് പൊലീസ് ഇവരെ മടക്കിയയച്ചത്.

ഇന്നലെ വൈകീട്ട് പമ്പയിലെത്തിയ സ്ത്രീയെ പമ്പ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരോട് മടങ്ങി പോവാന്‍ ആവശ്യപ്പെടുകയും ബന്ധുക്കളെ പമ്പയിലേക്ക് വിളിച്ചു വരുത്തുകയും ചെയ്യുകയായിരുന്നു. പൊലീസ് നിര്‍ദേശത്തോടെ ബന്ധുക്കളോടൊപ്പം സുരക്ഷയോടെ ഇവരെ ചേര്‍ത്തലക്ക് മടക്കിയയക്കുകയായിരുന്നു.

ദര്‍ശനത്തിന് എത്തിയ ആന്ധ്രയില്‍ നിന്നുള്ള ആറ് സത്രീകളുടെ സംഘവും മടങ്ങി. പ്രതിഷേധമുണ്ടാകുമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവരും മടങ്ങിയത്. സന്നിധാനത്ത് പ്രതിഷേധക്കാര്‍ വലിയ തോതില്‍ സംഘടിപ്പിക്കപ്പെട്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018