Keralam

ശബരിമല ദര്‍ശനത്തിനെത്തിയ ചേര്‍ത്തലയില്‍ നിന്നുള്ള യുവതിയെ പൊലീസ് മടക്കിയയച്ചു; ആന്ധ്രയില്‍ നിന്നുള്ള ആറ് സ്ത്രീകളും മടങ്ങി  

ചിത്തിര ആട്ട പൂജ ആഘോഷത്തിനായി നട തുറന്ന ശബരിമല സന്ദര്‍ശിക്കാനെത്തിയ ചേര്‍ത്തലയില്‍ നിന്നുള്ള അഞ്ജുവെന്ന യുവതിയെ പൊലീസ് മടക്കിയയച്ചു. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം എത്തിയ ഇവരെ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് പൊലീസ് ഇവരെ മടക്കിയയച്ചത്.

ഇന്നലെ വൈകീട്ട് പമ്പയിലെത്തിയ സ്ത്രീയെ പമ്പ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരോട് മടങ്ങി പോവാന്‍ ആവശ്യപ്പെടുകയും ബന്ധുക്കളെ പമ്പയിലേക്ക് വിളിച്ചു വരുത്തുകയും ചെയ്യുകയായിരുന്നു. പൊലീസ് നിര്‍ദേശത്തോടെ ബന്ധുക്കളോടൊപ്പം സുരക്ഷയോടെ ഇവരെ ചേര്‍ത്തലക്ക് മടക്കിയയക്കുകയായിരുന്നു.

ദര്‍ശനത്തിന് എത്തിയ ആന്ധ്രയില്‍ നിന്നുള്ള ആറ് സത്രീകളുടെ സംഘവും മടങ്ങി. പ്രതിഷേധമുണ്ടാകുമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവരും മടങ്ങിയത്. സന്നിധാനത്ത് പ്രതിഷേധക്കാര്‍ വലിയ തോതില്‍ സംഘടിപ്പിക്കപ്പെട്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018