Keralam

ആചാരലംഘനം സമ്മതിച്ച് വത്സന്‍ തില്ലങ്കേരി; ഇരുമുടിക്കെട്ട് ഇല്ലാതെ 18-ാം പടിയില്‍ നിന്നത് അറിവില്ലായ്മ കൊണ്ടെന്ന് വിശദീകരണം   

ശബരിമലയില്‍ താൻ ആചാര ലംഘനം നടത്തിയെന്ന് സമ്മതിച്ച് ആർ എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ഇരുമുടിക്കെട്ട് ഇല്ലാതെ 18ാം പടിയില്‍ നിന്നത് അറിവില്ലായ്മ കൊണ്ടെന്നാണ് വിശദീകരണം. മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റ് എന്ന പരിപടിയിലാണ് ആചാരലംഘനം നടത്തിയതായി സമ്മതിച്ചത്. ആചാരം സംരക്ഷിക്കാൻ പേരില്‍ സന്നിധാനത്ത് സംഘപരിവാര്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചതിന നേതൃത്വം കൊടുത്ത നേതാവണ് വത്സന്‍ തില്ലങ്കേരി.

ഇന്ന് രാവിലെ വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി പുറം തിരിഞ്ഞ് നിന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇതെ തുടര്‍ന്ന് വത്സനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

വത്സന്‍ തില്ലങ്കേരിയുടെ ആചാരലംഘനത്തിന്റെ പശ്ചാത്തലത്തില്‍ ഇരുമുടിക്കെട്ട് ഇല്ലാതെ ശബരിമല 18ാം പടി ചവിട്ടുന്നത് ആചാരലംഘനമാണെന്ന് പറഞ്ഞുകൊണ്ട് തന്ത്രി കണ്ഠര് രാജീവര് രംഗത്തുവന്നിരുന്നു. തന്ത്രിക്കും രാജകുടുംബത്തിനും മാത്രമേ ഇരുമുടി കെട്ടില്ലാതെ 18ാം പടി ചവിട്ടാവൂ എന്നാണ് ശബരിമലയിലെ ആചാരമെന്നും തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കിയിരുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് താന്‍ ആചാര ലംഘനം നടത്തിയിട്ടില്ലെന്നാണ് വത്സന്‍ തില്ലങ്കേരി പ്രതികരിച്ചിരുന്നത്. ഇരുമുടിക്കെട്ടുമായിട്ടാണ് പടികയറിയത്. ബഹളം കേട്ട് തിരിച്ചെത്തുകയായിരുന്നു. എന്തെങ്കിലും ആചാരലംഘനം നടത്തിയിട്ടുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അയ്യപ്പനോട് പ്രായശ്ചിത്വം ചെയ്യാന്‍ തയ്യാറാണ്. വേണമെങ്കില്‍ വീഡിയോ ദൃശ്യം പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

18 പടിയില്‍ നിന്ന് പ്രക്ഷോഭകരെ അഭിസംബോധന ചെയ്തതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തു വരികയും അതില്‍ ആചാര ലംഘന നടന്നതായി തെളിയുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം വിമര്‍ശനവുമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് തില്ലങ്കരിയുടെ വിശദീകരണം.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018