Keralam

ആചാര ലംഘനമെന്ന് തന്ത്രി; ഇരുമുടിക്കെട്ട് ഇല്ലാതെ വത്സന്‍ തില്ലങ്കേരിയുടെ 18ാം പടി ചവിട്ടല്‍ വിവാദത്തില്‍; നിഷേധിച്ച് വത്സന്‍ തില്ലങ്കേരി 

ഇരുമുടിക്കെട്ട് ഇല്ലാതെ ശബരിമല 18ാം പടി ചവിട്ടുന്നത് ആചാരലംഘനമാണെന്ന് തന്ത്രി കണ്ഠര് രാജീവര്. ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയില്‍ എത്തുന്ന യുവതികളായ ഭക്തരെ തടയാനെത്തിയ സംഘപരിവാര്‍, ബിജെപി പ്രവര്‍ത്തകരെ നയിച്ച ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ട് ഇല്ലാതെ 18ാംപടിയില്‍ പുറം തിരിഞ്ഞുനിന്ന പശ്ചാത്തലത്തിലാണ് തന്ത്രിയുടെ പ്രതികരണം. ഇതോടെ ആചാര സംരക്ഷണത്തിനായി പ്രക്ഷോഭം നടത്തിയവരുടെ ഭാഗത്തുനിന്നുണ്ടായ ആചാര ലംഘനം വിവാദത്തിലായി.

തന്ത്രിക്കും രാജകുടുംബത്തിനും മാത്രമേ ഇരുമുടി കെട്ടില്ലാതെ 18ാം പടി ചവിട്ടാവൂ എന്നാണ് ശബരിമലയിലെ ആചാരമെന്ന് തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കി.

രാജവ്യവസ്ഥ അവസാനിച്ചതോടെ രാജകുടുംബത്തിന്റെ ഈ പ്രത്യേകാവകാശവും ഇല്ലാതായെന്നാണ് തന്ത്രിയുടെ വാക്കുകള്‍ നല്‍കുന്ന സൂചന. മറ്റെല്ലാവരും ഇരുമുടി കെട്ടുമായി മാത്രമേ 18ാം പടി ചവിട്ടാവൂ. ഇരുമുടി കെട്ടില്ലാത്തവര്‍ക്ക് മറ്റ് വഴിയിലൂടെ സന്നിധാനത്ത് എത്താന്‍ സാധിക്കും. ഈ വഴിയാണ് ഇരുമുടിക്കെട്ടില്ലാത്തവര്‍ ഉപയോഗിക്കാറ്.

ആചാര ലംഘനം നടത്തുന്നുവെന്ന് ആരോപിച്ചാണ് സംഘപരിവാര്‍, ബിജെപി പ്രവര്‍ത്തകര്‍ ശബരിമലയില്‍ വിശ്വാസികളെ തടയാന്‍ എത്തിച്ചേര്‍ന്നത്. ഇതിന് നേതൃത്വം നല്‍കിയവര്‍തന്നെ ഇരുമുടിക്കെട്ടില്ലാതെ 18 പടിയില്‍ നിന്ന് പ്രക്ഷോഭകരെ അഭിസംബോധന ചെയ്തതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തു വരികയും ചെയ്തു.

ആചാര ലംഘനം നടത്തിയിട്ടില്ലെന്നാണ് വത്സന്‍ തില്ലങ്കേരിയുടെ പ്രതികരണം. ഇരുമുടിക്കെട്ടുമായിട്ടാണ് പടികയറിയത്. ബഹളം കേട്ട് തിരിച്ചെത്തുകയായിരുന്നു. എന്തെങ്കിലും ആചാരലംഘനം നടത്തിയിട്ടുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അയ്യപ്പനോട് പ്രായശ്ചിത്വം ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഇരുമുടിക്കെട്ടുമായി പടികയറി മുകളിലെത്തിയപ്പോഴാണു താഴെ വലിയ പ്രശ്‌നം നടക്കുന്നതായി കാണുന്നത്. ആദ്യം ഇരുമുടിക്കെട്ട് കയ്യില്‍ വച്ചുകൊണ്ടു തന്നെ എല്ലാവരോടും ശാന്തരാകാന്‍ ആവശ്യപ്പെട്ടു. അതിനുശേഷം ഇരുമുടികെട്ട് അടുത്തു നിന്നയാള്‍ക്കു കൊടുത്തശേഷം എല്ലാവരെയും രണ്ടു കയ്യും ഉയര്‍ത്തി ശാന്തമാകാന്‍ ആവശ്യപ്പെട്ടതാണ്. അയ്യപ്പഭക്തനായ താന്‍ ആചാരലംഘനം നടത്തിയെന്നു പറയുന്ന അവാസ്തവമായ പ്രചാരണം വേദനയുണ്ടാക്കുന്നുവെന്നും വല്‍സന്‍ തില്ലങ്കരി കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെയാണ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ എത്തുകയും പുറം തിരിഞ്ഞ് നിന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തത്. ഇതിന് ശേഷം തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ തന്നെ പതിനെട്ടാം പടി കയറുകയും ചെയ്തു.

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നത് ആചാരലംഘനമാണെന്നും ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കര്‍ദാസ് പറഞ്ഞു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018