Keralam

മാതൃഭൂമിയില്‍നിന്ന് എഴുത്തുകാര്‍ ഒഴിയുന്നു; ഇനി കഥ അയക്കില്ലെന്ന് എസ് ഹരീഷും വിനോയ് തോമസും; കൈവിടുന്നത് മഹത്തായ പാരമ്പര്യമെന്ന് എന്‍ഇ സുധീര്‍

എസ് ഹരീഷിന്റെ മീശ നോവല്‍ ആഴ്ചപതിപ്പ് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് പത്രാധിപ ചുമതലയില്‍നിന്ന് കമല്‍ റാമിനെ മാറ്റി എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ സുഭാഷ് ചന്ദ്രനെ മാതൃഭൂമി നിയോഗിച്ചത്. നടപടിയില്‍ പ്രതിഷേധിച്ച് രാജിവെക്കുമെന്ന് കോപ്പി എഡിറ്ററായ മനില സി മോഹനും വ്യക്തമാക്കിയിരുന്നു.

മാതൃഭൂമി മാനേജ്‌മെന്റിന്റെ സംഘപരിവാര്‍ അനുകൂല നിലപാടുകളില്‍ പ്രതിഷേധിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും എഴുത്തുകാര്‍ കൂട്ടത്തോടെ പിന്മാറുന്നു.

സംഘപരിവാര്‍ വിരുദ്ധ നിലപാടുകള്‍ എടുത്ത കമല്‍റാമിനെ പത്രാധിപരുടെ ചുമതലകളില്‍ നിന്ന് നീക്കിയതില്‍ പ്രതിഷേധവുമറിയിച്ചാണ് ഇവരുടെ തീരുമാനം. നോവലിസ്റ്റ് എസ് ഹരീഷ്, സുധീര്‍ എന്‍ഇ, വിനോയ് തോമസ്, മനോരമ ന്യൂസ് കോര്‍ഡിനേറ്റിങ് എഡിറ്ററും കഥാകൃത്തുമായ പ്രമോദ്‌ രാമന്‍ എന്നിവരാണ് ഇനിമുതല്‍ മാതൃഭൂമിക്കായി എഴുതില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ആഴ്ചപതിപ്പിന്റെ ചുമതലയില്‍നിന്ന് മാറ്റിയ പശ്ചാത്തലത്തില്‍ കമല്‍റാം സജീവ് മാതൃഭൂമിയില്‍നിന്ന് രാജിവെച്ചിരുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പിന് ഇനി തന്റെ കഥകള്‍ അയച്ചുക്കൊടുക്കില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് വ്യക്തമാക്കിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ കമല്‍ റാം സജീവും കോപ്പി എഡിറ്റര്‍ മനിലയും മാതൃഭൂമി വിടുന്നതിന് തന്റെ നോവലായ മീശ പ്രസിദ്ധീകരിച്ചതും ഒരു കാരണമാണെന്ന് ഹരീഷ് പറഞ്ഞു. സംഘപരിവാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപതിപ്പിന്റെ ചുമതലയില്‍ നിന്ന് മാനേജ്‌മെന്റ് മാറ്റിയ കമല്‍റാം രാജിവെച്ചതിനെ തുടര്‍ന്നാണ് ഹരീഷിന്റെ പ്രതികരണം.

കമല്‍റാമിനെ ചുമതലയില്‍ നിന്ന് നീക്കിയ നടപടിയില്‍ പ്രതിഷേധിച്ച് രാജിവെക്കുമെന്ന് കോപ്പി എഡിറ്ററായ മനില സി മോഹനും വ്യക്തമാക്കിയിരുന്നു.

വെറും മൂന്നദ്ധ്യായം പ്രസിദ്ധീകരിച്ചതിന് ഇങ്ങനെയായ സ്ഥിതിക്ക് നോവല്‍ പിന്‍വലിക്കരുതായിരുന്നു എന്ന് പറയുന്നവര്‍ക്ക് കാര്യം മനസ്സിലായി കാണുമല്ലോ. എന്നെപ്പോലൊരാളുടെ എഴുത്തുകള്‍ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ മാതൃഭൂമിക്ക് ഒന്നും സംഭവിക്കാനില്ല. പ്രസിദ്ധീകരിച്ചാല്‍ നഷ്ടങ്ങളുണ്ട് താനും. അതുകൊണ്ട് ഇനിയുള്ള കാലത്ത് കഥകളയച്ചുകൊടുത്ത് അവരെ ബുദ്ധിമുട്ടിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. 
എസ് ഹരീഷ്

എസ് ഹരീഷിന്റെ മീശ നോവല്‍ ആഴ്ചപതിപ്പ് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് പത്രാധിപ ചുമതലയില്‍നിന്ന് കമല്‍ റാമിനെ മാറ്റി എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ സുഭാഷ് ചന്ദ്രനെ മാതൃഭൂമി നിയോഗിച്ചത്.

കമല്‍റാം സജീവിനെ ചുമതലകളില്‍ നിന്ന് നീക്കിയത് എന്തിനെന്ന് തുറന്നുപറയാനുള്ള ആര്‍ജ്ജവം മാതൃഭൂമി കാണിച്ചിട്ടില്ലെന്നും ഇനിമുതല്‍ മാതൃഭൂമിക്കായി എഴുതില്ലെന്ന് എഴുത്തുകാരന്‍ എന്‍ഇ സുധീറും വ്യക്തമാക്കി. കമല്‍റാം എന്ന പത്രാധിപരുടെ ബോധ്യത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് 'ലോകപുസ്തക വിപ്ലവം' എന്ന തന്റെ പംക്തിയെന്നും കഴിഞ്ഞ ലക്കത്തോടെ അത് അവസാനിച്ചുവെന്നും സുധീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

എന്തുകൊണ്ട് ഈ മാറ്റം എന്ന് തുറന്നു പറയുവാനുള്ള ആര്‍ജ്ജവം മാതൃഭൂമി ഇതുവരെ കാണിച്ചിട്ടില്ല. അവരുടെ നിലപാടുകളിലെ മാറ്റമായി വേണം ഇതിനെ വിലയിരുത്താന്‍ .തീവ്ര ഹൈന്ദവ പക്ഷത്തേക്ക് മാറി, നിലനില്പും ലാഭവും ഉറപ്പുവരുത്താമെന്നാവും മാതൃഭൂമി മാനേജ്‌മെന്റ് കണക്കുകൂട്ടുന്നത്. അവിടെ അവര്‍ കൈവിടുന്നത് പതിറ്റാണ്ടുകളുടെ മതേതര പാരമ്പര്യമാണ്. ഒരു വ്യാപാര സ്ഥാപനമെന്ന നിലയില്‍ ഈ മാറ്റം അവര്‍ക്ക് അനിവാര്യമായിരുന്നിരിക്കണം. അതിനപ്പുറത്തേക്ക് സ്വയം കാണാന്‍ കരുത്തുള്ളവര്‍ അതിന്റെ നേതൃത്വത്തില്‍ ഇല്ലായെന്നു വേണം ഇതില്‍ നിന്നും മനസ്സിലാക്കാന്‍. 
സുധീര്‍ എന്‍ഇ

ഓരോ പംക്തിയും ഓരോ പത്രാധിപരുടെ ബോദ്ധ്യത്തിൽ നിന്നും ഉടലെടുക്കുന്നതാണ്. എഴുത്തുകാരനെപ്പറ്റിയും എഴുത്തിന്റെ...

Posted by Sudheer NE on Tuesday, November 6, 2018

കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ഇടപെടാന്‍ ഇപ്പോള്‍ മാതൃഭൂമിക്ക് കഴിയുന്നില്ലെന്ന് വന്നാല്‍ അതൊരു ദുഃസൂചനയാണെന്നും കാലം ആവശ്യപ്പെടുന്ന ദൗത്യത്തില്‍ നിന്ന് ആ മാധ്യമസ്ഥാപനം പിന്‍തിരിയുമ്പോള്‍ അതിനെ ഇഷ്ടപ്പെട്ടു പോയ മനുഷ്യര്‍ക്ക് അതൊരു വേദനയാണെന്നും സുധീര്‍ പറയുന്നു.

ഹരീഷിന്റെ തീരുമാനത്തോട് യോജിച്ചുക്കൊണ്ട് മാതൃഭൂമിയിലേക്ക് കഥകള്‍ അയക്കില്ലെന്ന് ചെറുകഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസും വ്യക്തമാക്കിയിട്ടുണ്ട്.

ഈ തീരുമാനത്തിനൊപ്പം ഞാനും

Posted by Vinoy Thomas on Tuesday, November 6, 2018

മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് ഇനി കഥകള്‍ അയക്കേണെന്നാണ് തീരുമാനമെന്ന് മനോരമ ന്യൂസ് കോര്‍ഡിനേറ്റിങ് എഡിറ്ററും കഥാകൃത്തുമായ പ്രമോദ്‌ രാമനും വ്യക്തമാക്കി.

മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക്‌ ഇനി കഥകൾ അയക്കേണ്ടെന്ന് തീരുമാനം.

Posted by Pramod Raman on Tuesday, November 6, 2018

ആഴ്ചപതിപ്പിന്റെ പത്രാധിപ ചുമതലയില്‍നിന്ന് മാറ്റിയ ശേഷം മാതൃഭൂമി ന്യൂസ് ചാനലിലെ പ്രധാന ചുമതലയായിരുന്നു മാനേജുമെന്റ് കമല്‍റാമിന് വാഗ്ദാനം ചെയ്തത്. അത് നിരസിച്ചാണ് രാജി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018