Keralam

ശബരിമലയിൽ സംഘപരിവാർ പ്രചരിപ്പിച്ച 10 നുണക്കഥകൾ

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ശേഷം അനവധി വ്യാജ പ്രചാരങ്ങളാണ് സംഘപരിവാർ നടത്തിയത്.

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ശേഷം നിരവധി വ്യാജ പ്രചാരണങ്ങളാണ് സംഘപരിവാർ നടത്തിയിട്ടുള്ളത്. വസ്തുതകളും രേഖകളും നിരത്തി വ്യാജമാണെന്ന് തെളിയിച്ചിട്ടും ദേശീയ തലത്തിൽ തന്നെ അവ പ്രചരിക്കപ്പെട്ടു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞു ഹർജി നൽകിയത് ഒരു മുസ്‌ലിം ആണെന്നായിരുന്നു ആദ്യ പ്രചാരണം. ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിന് ഉള്ള നിയന്ത്രണം നീക്കമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഭക്തി പശ്രീജ സേത്തി ആണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. ഡോ. ലക്ഷ്യ ശാസ്ത്രി, പ്രേരണ കുമാരി, അൽക ശർമ്മ, സുധ പാൽ എന്നീ വനിതാ അഭിഭാഷകരും കൂടെ ഉണ്ടായി. 2006 മുതൽ 12 വർഷമാണ് സുപ്രീം കോടതിയിൽ കേസ് നടന്നത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഗൂഢാലോചനയായിരുന്നു ശബരിമല കേസ് എന്നും പ്രചാരണം ഉണ്ടായി. തന്ത്രിയും ദേവസ്വം ബോര്‍ഡുമെല്ലാം കേസില്‍ കക്ഷികളായിരുന്നു.ഇക്കാര്യത്തിൽ തന്ത്രിക്ക് പറയാനുള്ള വാദവും കോടതി വിശദമായി കേട്ടിട്ടുണ്ടെന്ന് മാത്രമല്ല അമിക്കസ് ക്യൂറിയെ വച്ച് അന്വേഷിച്ചിട്ടുമുണ്ട്. ശബരിമലയിൽ ആചാര ലംഘനം നടത്തുക സമസ്താന സർക്കാരിന്റെ അജണ്ട ആണെന്ന് ബിജെപി യും സ്ഥാപിക്കാൻ ശ്രമിച്ചു.

മല ചവിട്ടാൻ വന്ന 50 വയസിനു താഴെയുള്ള സ്ത്രീകളെല്ലാം സംഘപരിവാർ ആക്രമണത്തിൽ തിരിച്ചു പോയിരുന്നു. ഇതിൽ രഹ്ന ഫാത്തിമയുടെ ഇരുമുടിക്കെട്ടിൽ സാനിറ്ററി നാപ്കിൻ ഉണ്ടെനന്നായിരുന്നു ജനം ടീവി നൽകിയ വാർത്ത. സാധാരണ ഇരുമുടിക്കെട്ടില്‍ ഉള്ള വസ്തുക്കളൊക്കെ തന്നെയാണ് അവരുടെ ഇരുമുടിക്കെട്ടിലും ഉണ്ടായിരുന്നതെന്ന് പിന്നീട് പുറത്ത് വന്നു.

ശബരിമലയിൽ സംഘപരിവാർ പ്രചരിപ്പിച്ച 10 നുണക്കഥകൾ

ശബരിമലയിൽ ‘ഭക്തയെ’ തല്ലി ചതക്കുന്നു എന്ന പേരിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വ്യാജ ചിത്രം എസ് ഏഫ് ഐ മുന്‍ ജില്ലാ സെക്രട്ടറിയായ എം ബി ഷൈനിയുടേതായിരുന്നു. 2005 ൽ എറണാകുളം കളക്ട്രേറ്റിന് സമീപം എസ്എഫ്‌ഐ നടത്തിയ കൗണ്‍സിലിംഗ് ഉപരോധസമരത്തില്‍ ഷൈനിയെ പൊലീസ് മര്‍ദ്ദിക്കുന്ന ചിത്രമാണ് അത്.

ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പോലീസുകാർ ഡി വൈ എഫ് ഐ ക്കാരാണെന്നുള്ള പ്രചാരണം വന്നത് ഒരു പോലീസുകാരന്റെ ഫോട്ടോ ഉപയോഗിച്ച് കൊണ്ടാണ്.“ആര്യനാടുള്ള DYFI പ്രവർത്തകൻ വല്ലഭ ദാസ് പോലീസ് വേഷത്തിൽ ശബരിമലയിൽ ഭക്തരെ തല്ലിച്ചതക്കുന്നു” എന്ന വ്യാജ സന്ദേശവും പ്രചരിച്ചു. കെ എ പി അഞ്ചാം ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസറായ ആഷിഖിനെ ആണ് ഇത്തരത്തിൽ ചിത്രീകരിച്ചത്.

ശബരിമലയിൽ സംഘപരിവാർ പ്രചരിപ്പിച്ച 10 നുണക്കഥകൾ

ക്യാപ്റ്റന്‍ ലക്ഷ്മിയെ പന്തളം കൊട്ടാരത്തിലെ ലക്ഷ്മി തമ്പുരാട്ടിയാക്കി ‘ശപിക്കുന്ന വാചകങ്ങൾ ചേർത്തും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.പന്തളം കൊട്ടാരത്തിലെ അംബ തമ്പുരാട്ടിയുടെ പേരിലായിരുന്നു പിന്നീട് ശാപ വചനങ്ങൾ. ''എന്റെ മകന്‍ ഇരിക്കുന്ന പുണ്യപൂങ്കാവനം കളങ്കപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരുടെ ഏഴു തലമുറ ഗതിപിടിക്കാതെ പോട്ടേ.." എന്ന് തുടങ്ങുന്ന വാക്യം കഴിഞ്ഞ നവംബറിൽ മരിച്ച മരിച്ച പന്തളം രാജ കുടുംബാംഗത്തിന്‍റെ ചിത്രം ഉപയോഗിച്ചാണ് പ്രചരിപ്പിച്ചത്.

സ്ത്രീ പ്രവേശനവും ആയി ബന്ധപ്പെട്ട ബലിദാനികളെ ഉണ്ടാക്കാനും സംഘപരിവാർ കിണഞ്ഞു പരിശ്രമിച്ചി ട്ടുണ്ട്. നിലകളിൽ കാണാതായ ലോട്ടറി കച്ചവടക്കാരനായ ശിവദാസന്റെ മരണവും ഈ കാലയളവിൽ ആത്മഹത്യാ ചെയ്ത ഒരു ഗുരു സ്വാമിയുടെ മരണവും ഇതിനായി ഉപയോഗിച്ചു. ദീർഘ കാലമായി ശബരിമല ദര്ശനം നടത്തുന്ന ഒരു ഗുരു സ്വാമി സാമ്പത്തിക കാരണങ്ങളാൽ ആത്മഹത്യ ചെയ്ദടായിരുന്നു ഒന്ന്. രണ്ടാമത്തേത്തിൽ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തില്‍ വാർത്തകൾ പ്രചരിച്ചു . ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും കെ സുരേന്ദ്രനും വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ ഇതേ പല്ലവി ആവർത്തിച്ചു.

ശബരിമലയിലെ പൊലീസ് നടപടി നടന്നത് ഒക്ടോബർ 16നും 17നും ആണ്.ബന്ധുക്കളുടെപറയുന്നതനുസരിച് പതിനെട്ടാം തീയതിയാണ് ശിവദാസന്‍ ശബരിമലയിലേക്ക് പോയത്. 19-ന് ഇയാൾ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാർ പറയുന്നു. നിലയ്ക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുള്ള ളാഹയിലാന്റ് മൃതദേഹം കണ്ടെത്തിയതും.അക്രമികള്‍ക്കെതിരെ പൊലീസ് നടപടി നടന്നത് നിലയ്ക്കലിൽ മാത്രമേ നടന്നിട്ടൊള്ളൂ.പോലീസ് ഉൾപ്പെടെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടും ബി ജെ പി പത്തനംതിട്ട ജില്ലയിൽ ഹർത്താൽ നടത്തി.

ശബരിമലയിൽ സംഘപരിവാർ പ്രചരിപ്പിച്ച 10 നുണക്കഥകൾ

അയ്യപ്പ വിഗ്രഹം കൈയിൽ പിടിച്ച തലയിൽ ഇരുമുടിക്കെട്ടുള്ള ഭക്തനെ പൊലീസ്‌ ബൂട്ടിട്ട്‌ ചവിട്ടുന്ന ഒരു ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളും അതിവേഗം ശബരിമലയിലേത് ആണെന്ന പേരിൽ പ്രചരിച്ചു. ഒരു ചിത്രത്തിൽ ഭാഗത്തിന്റെ കഴുത്തിൽ അരിവാളും വെച്ചിട്ടുണ്ട്. ഇവ മനഃപൂർവം സൃഷ്ടിച്ചതാണെന്ന് തെളിഞ്ഞതോടെ ഫോട്ടോ നിർമിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്‌തു.

ശബരിമലയിൽ സംഘപരിവാർ പ്രചരിപ്പിച്ച 10 നുണക്കഥകൾ

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018