Keralam

ദിലീപ് നിരന്തരം ഹര്‍ജികളുമായി വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍; വിദേശയാത്രയ്ക്ക് വീണ്ടും അനുമതി തേടി നടന്‍ കോടതിയില്‍

സഹപ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതിയായ നടന്‍ ദിലീപ് വിദേശയാത്രയ്ക്ക് അനുവാദം തേടി വീണ്ടും കോടതിയെ സമീപിച്ചു. ഒന്നരമാസം ജര്‍മനിയില്‍ സിനിമ ചിത്രീകരിക്കാന്‍ അനുവാദം നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ വിചാരണ വൈകിപ്പിക്കാനുളള പ്രതിഭാഗത്തിന്റെ നീക്കമാണ് ഇതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഡിസംബര്‍ 15 മുതല്‍ ജനുവരി 30വരെ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ പോകുന്നതിനാണ് ദിലീപ് പാസ്‌പോര്‍ട്ട് തിരികെ ആവശ്യപ്പെട്ടത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണയ്ക്ക് കാത്തിരിക്കുന്ന കേസ് പ്രതിയുടെ വിദേശയാത്ര കാരണം വൈകാന്‍ ഇടവരും. ഇത് കുറ്റകൃത്യത്തിന് ഇരയായ സ്ത്രീയോടുളള അവഹേളനവും നീതിനിഷേധവുമാണെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

നടിയെ ഉപദ്രവിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഒരുവര്‍ഷമായിട്ടും വിചാരണ തുടങ്ങിയിട്ടില്ല. ദിലീപ് അടക്കമുളള മുഖ്യപ്രതികള്‍ നിരന്തര ഹര്‍ജികളുമായി നടപടികള്‍ തടസപ്പെടുത്തുകയാണ്. ഇത് നീതിനിര്‍വഹണം തടസപ്പെടുത്താനുളള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്.

ദിലീപിന്റെ വിദേശയാത്രയില്‍ ഒപ്പം കൊണ്ടുപോകുന്നവരുടെ വിവരങ്ങള്‍, ഇവരുടെ താമസം തുടങ്ങിയ കാര്യങ്ങള്‍ മറച്ചുവെച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ പ്രധാന സാക്ഷികള്‍ പലരും സിനിമാരംഗത്തുളളവരായതിനാല്‍ പ്രതികളുടെ ഇത്തരം യാത്രകള്‍ നിരീക്ഷിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

വിസ സ്റ്റാംപ് ചെയ്യാന്‍ അനുവദിക്കണമെന്നും കോടതിയുടെ ഏത് നിര്‍ദേശവും അംഗീകരിക്കാമെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഒമ്പതാം തിയതി കേസ് വീണ്ടും പരിഗണിക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018