Keralam

ജലീലിനെ വിടാതെ നിയമന കുരുക്ക്; ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ചട്ടം ലംഘിച്ച് നിയമനം നടത്തിയെന്നാരോപണം 

മന്ത്രി കെടി ജലീലിനെതിരെ വീണ്ടും നിയമന ആരോപണം. സംസ്ഥാന ഹജ്ജ് ക്മ്മിറ്റി ഓഫീസില്‍ ചട്ടം ലംഘിച്ച് നിയമനം നടത്തിയെന്നാണ് പുതിയ ആരോപണം. നിയമനത്തെകുറിച്ച് അറിയില്ലെന്ന് മന്ത്രി പ്രതികരിച്ചു.

കരിപ്പൂരിലെ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ക്ലാര്‍ക്കുമാരുടെ നാല് തസ്തികയാണുളളത്. ഈ ഒഴിവുകളില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഡപ്യൂട്ടേഷന്‍ വഴിയാണ് നിയമനം നടത്താറ്. എന്നാല്‍ ഇത് പാലിക്കാതെ സര്‍ക്കാര്‍ ജീവനക്കാരിയല്ലാത്ത നിലമ്പൂര്‍ സ്വദേശിനിയെ ക്ലര്‍ക്കായി നിയമിച്ചെന്നാണ് ആരോപണം. രണ്ട് വര്‍ഷമായി ഇവര്‍ ജോലിയില്‍ തുടരുന്നു.

ന്യൂനപക്ഷ വികസന കോര്‍പ്പറഷനിലെ ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങിയ കെടി ജലീലിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നതാണ് പുതിയ ആരോപണം. ജലീല്‍ അറുപതോളം അനധികൃത നിയമനങ്ങള്‍ നടത്തിയെന്നും ഇതിനെതിരെ ഹൈക്കോടതിയില്‍ പോകുമെന്നും യൂത്ത്‌ലീഗ് അറിയിച്ചിരുന്നു.

സംസ്ഥാന മൈനോരിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ യോഗ്യതയില്‍ ഇളവ് നല്‍കി മന്ത്രിയുടെ പിതൃസഹോദര പുത്രനായ കെ.ടി അദീപിനെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ആരോപണം. സര്‍ക്കാര്‍ തസ്തികയില്‍ മന്ത്രി നിയമിച്ച അദീബ് സ്വകാര്യ ബാങ്ക് ജീവനക്കാരനൊണെന്നുും യൂത്ത് ലീഗ് ആരോപിച്ചു.

സാധാരണ ഡെപ്യൂട്ടേഷന്‍ വഴി നികത്തിയിരുന്ന നിയമനമാണ് ഇപ്പോള്‍ നിയമം തെറ്റിച്ച് അദീപിന് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കെടി ജലീലിനെതിരെ അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018