Keralam

ആലപ്പുഴയില്‍ എന്‍എസ്എസ് മന്ദിരത്തില്‍ കരിങ്കൊടി, സുകുമാരന്‍നായര്‍ക്ക് അനുശോചനം രേഖപ്പെടുത്തി വീണ്ടും റീത്ത്; പരാതിയുമായി കരയോഗം ഭാരവാഹികള്‍

എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടി ഉയര്‍ത്തി ജനറല്‍ സെക്രട്ടറിക്ക് റീത്ത് വെച്ചു. ആലപ്പുഴ നൂറനാട് കുടശനാട് കരയോഗ മന്ദിരത്തിലാണ് ഇന്ന് രാവിലെ കരിങ്കൊടി ഉയര്‍ത്തിയ നിലയില്‍ കണ്ടെത്തിയത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് അനുശോചനം രേഖപ്പെടുത്തി റീത്തും വെച്ചിട്ടുണ്ട്.

സംഭവത്തില്‍ എന്‍എസ്എസ് നേതൃത്വം പൊലീസില്‍ പരാതി നല്‍കി. ഇത് രണ്ടാംതവണയാണ് സുകുമാരന്‍ നായരുടെ പേരില്‍ റീത്ത് വെക്കുന്നത്.

തിരുവനന്തപുരത്ത് പാപ്പനംകോടിന് സമീപത്തെ കരയോഗ മന്ദിരം കല്ലെറിഞ്ഞ് തകര്‍ത്തപ്പോഴും ജനറല്ഡ സെക്രട്ടറിക്ക് റീത്ത് സമര്‍പ്പിച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശനത്തില്‍ എന്‍എസ്എസ് സ്വീകരിച്ച നിലപാടിന്റെ പശ്ചാത്തലത്തിലാകാം ആക്രമണമെന്നാണ് ആരോപണം.

നിലപാടുകളെ എതിര്‍ക്കുന്നവരാണ് അക്രമത്തിന് പിന്നിലെന്ന് എന്‍എസ്എസും ബിജെപിയും ആരോപിച്ചിരുന്നു. നേരത്തെ വൈക്കം മറവന്‍തുരുത്തില്‍ എന്‍എസ്എസ് കരയോഗവ മന്ദിരത്തിന്റെ കൊടി തോരണങ്ങള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

എന്‍എസ്എസ് കരയോഗമന്ദിരത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി സുകുമാരന്‍ നായര്‍ നേരത്തെ എത്തിയിരുന്നു. ഇതുവരെ എന്‍എസ്എസിന്റെ മൂന്ന് ഓഫിസുകള്‍ ആക്രമിക്കപ്പെട്ടു. ഇതിന് പിന്നില്‍ ആരാണെന്ന് അറിയാം. എന്‍എസ്എസിനോട് കളിവേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018