Keralam

നിലപാടിന്റെ പേരില്‍ സീറ്റും വോട്ടും പരിഗണനയിലില്ല; കേരളത്തെ പുരോഗമന സ്വഭാവത്തില്‍ നിലനിര്‍ത്തുക മാത്രം ലക്ഷ്യമെന്ന് പിണറായി വിജയന്‍ 

വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ കേരളത്തില്‍ വേര്‍തിരിവ് ഉണ്ടാക്കാന്‍ ചിലരുടെ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലപാടിന്റെ പേരില്‍ എത്ര സീറ്റും വോട്ടും നഷ്ടപ്പെടുമെന്നുള്ളത് പരിഗണനയിലില്ല. കേരളത്തെ പുരോഗമനപാതയില്‍ നയിക്കുക എന്നതാണ് ലക്ഷ്യമെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ഹിറ്റ്‌ലറെ പോലെ കേരളത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ഏത് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിലാണങ്കിലും അത് നീചമാണ്. കേരളത്തില്‍ ശ്രേഷ്ടനെന്നും മ്ലേച്ഛനെന്നും സവര്‍ണനെന്നും അവര്‍ണനെന്നും വേര്‍തിരിവ് ഉണ്ടാക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യരെ മനുഷ്യരായി കാണുന്നതും അവര്‍ക്കിടയില്‍ ഒരുവിധ വേര്‍തിരിവും കല്‍പ്പിക്കാത്തതുമായ ആധുനിക കേരളത്തെ നമുക്ക് ബലി കൊടുക്കാനാവില്ല. ഇക്കാര്യത്തില്‍ എത്രവോട്ട് കിട്ടുമെന്നതോ എത്ര വോട്ട് നഷ്ടപ്പെടുമെന്നതോ എത്ര സീറ്റ് കിട്ടുമെന്നതോ എത്ര സീറ്റ് നഷ്ടപ്പെടുമെന്നതോ ഒന്നും നമ്മുടെ പരിഗണനയില്‍ വരുന്ന കാര്യങ്ങളല്ല. പരിഗണനയില്‍ വരുന്നത് ഒന്നു മാത്രം അത് കേരളത്തെ പുരോഗമന സ്വഭാവത്തില്‍ നിലനിര്‍ത്തുക എന്നത് മാത്രമാണ്. 
മുഖ്യമന്ത്രി പിണറായി വിജയന്‍  

വാഗണ്‍ കൂട്ടക്കൊലയെ അനുസ്മരിക്കുന്ന ചിത്രം തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് മറ്റിയതിനെതിരെ ഇന്ന് ഫേസ്ബുക്കില്‍ കുറിപ്പുമായി മുഖ്യമന്ത്രി എത്തിയിരുന്നു. സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്നായിരുന്നു ചിത്രം മാറ്റിയത്. ബ്രിട്ടീഷുകാര്‍ക്ക് വിടുവേല ചെയ്ത ആര്‍എസ്എസ്സിന് സ്വാതന്ത്ര്യസമരം എന്നുകേള്‍ക്കുന്നത് അലര്‍ജിയാണെന്ന് തുടങ്ങി രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കൂറിച്ചത്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിധിക്കെതിരെ വ്യാപകമായ അക്രമണമാണ് സംഘപരിവാര്‍ ശക്തികള്‍ ക്ഷേത്ര പരിസരത്തായി നടത്തിപോരുന്നത്. ഇന്നലെ ചിത്തിര ആട്ട പൂജയ്ക്കായി നട തുറന്നപ്പോള്‍ 52 വയസ്സ് പ്രായമായ സ്ത്രീയെ തടയുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.

തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോഴും സുപ്രിം കോടതി വിധി അനുവദിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ് ക്ഷേത്ര പരിസരത്ത് സംഘപരിവാര്‍ വ്യാപക അതിക്രമം നടത്തിയിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018