Keralam

ഫണ്ട് ദുരുപയോഗം; ‘കളക്ടര്‍ ബ്രോ’ അടക്കേണ്ടത് 25 ലക്ഷം രൂപ പിഴ  

സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനം ഉപയോഗിച്ചു. ഇക്കാര്യം വിവാദമായതോടെ 82,680 രൂപ റിവര്‍ മാനേജ്‌മെന്‍്‌റ് ഫണ്ടിലേക്ക് പ്രശാന്ത് ഐഎഎസ് സ്വന്തം കൈയ്യില്‍ നിന്നെടുത്ത് തിരിച്ചടച്ചു.

കോഴിക്കോട് കളക്ടറായിരിക്കേ റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ദുരുപയോഗം ചെയ്ത സംഭവത്തില്‍ എന്‍ പ്രശാന്ത് ഐഎഎസ് 25 ലക്ഷം രൂപ പിഴയായി ഈടാക്കണമെന്ന് ധനകാര്യവകുപ്പിന്റെ ശുപാര്‍ശ. ചട്ടവിരുദ്ധമായി വാഹനങ്ങള്‍ വാങ്ങുകയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് ധനകാര്യ വകുപ്പിന്റെ നടപടി.

കെഎം ബഷീര്‍ നല്‍കിയ പരാതിയിലാണ് ധനകാര്യ വകുപ്പിന്റെ അന്വേഷണം നടന്നത്. ധനകാര്യ വകുപ്പിന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതായാണ് വിവരം.

റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് 2 ബൊലേറോ വാഹനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ മറികടന്ന് ബൊലേറോ വാഹനങ്ങള്‍ വാങ്ങാതെ ഫോര്‍ഡ് ആസ്പയര്‍ വാഹനങ്ങള്‍ വാങ്ങി. ഈ നടപടി തെറ്റാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല ഈ വാഹനങ്ങള്‍ മണല്‍ സ്‌ക്വാഡുകള്‍ക്ക് നല്‍കാതെ ക്യാംപ് ഓഫീസില്‍ സൂക്ഷിച്ചു. സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനം ഉപയോഗിച്ചു. ഇക്കാര്യം വിവാദമായതോടെ 82,680 രൂപ റിവര്‍ മാനേജ്‌മെന്‍്‌റ് ഫണ്ടിലേക്ക് പ്രശാന്ത് ഐഎഎസ് സ്വന്തം കൈയ്യില്‍ നിന്നെടുത്ത് തിരിച്ചടച്ചു.

റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം വാഹനം മാറ്റി വാങ്ങിയതിന് മാത്രം 11,76,688 രൂപ പ്രശാന്ത് ഐഎഎസ് നല്‍കണം. പതിനെട്ട് ശതമാനം പലിശയും ഈടാക്കണമെന്നാണ് ശുപാര്‍ശ. വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചത് മൂലം റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് ചെലവായ 2,08673 രൂപയും ഈടാക്കണം. സര്‍ക്കാരിന് ഉണ്ടായ ഇരട്ടി ചിലവും തിരിച്ചു പിടിക്കണം. റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നും ഇത്തരത്തില്‍ അധികമായി ചിലവഴിച്ച 5,52,613 രൂപയും പ്രശാന്ത് ഐഎഎസ് നല്‍കണം. ഇത്തരത്തില്‍ 25 ലക്ഷത്തിലധികം തുക പ്രശാന്ത് ഐഎഎസില്‍ നിന്ന് ഈടാക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018