Keralam

മതവിദ്വേഷ പ്രചാരണം, വ്യാജ വാര്‍ത്ത:  ശ്രീധരന്‍പിളളയ്‌ക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്; പരാതി സ്‌പെഷ്യല്‍ ബ്രാഞ്ചിന് കൈമാറി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളളയ്‌ക്കെതിരെ കേസെടുക്കാന്‍ പ്രഥമദൃഷ്ട്യാ കാരണങ്ങളില്ലെന്ന് പൊലീസ്. തൃശൂര്‍ സ്വദേശിയായ അഡ്വ. പ്രമോദ് പുഴങ്കര നല്‍കിയ പരാതിയിലാണ് കേസെടുക്കാനാകില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേശ് അറിയിച്ചത്.

കൂടുതല്‍ പരിശോധന നടത്താന്‍ പരാതി സ്‌പെഷ്യല്‍ ബ്രാഞ്ചിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. മതവിദ്വേഷ പ്രചാരണം, സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമം എന്നിവ ആരോപിച്ചാണ് ശ്രീധരന്‍പിളളയ്‌ക്കെതിരെ കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നത്. ഈ മാസം അഞ്ചാം തിയതിയാണ് പ്രമോദ് പരാതി നല്‍കിയത്.

പന്തളം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നും കാണാതായ ശിവദാസന്‍ (വയസ്സ് 60) എന്നയാളുടെ മൃതദേഹം നവംബര്‍ ഒന്നിന് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ശ്രീധരന്‍പിള്ള നടത്തിയ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കല്‍, കുറ്റകരമായ ഗൂഢാലോചന, സമൂഹത്തില്‍ മതവിദ്വേഷവും വെറുപ്പും വളര്‍ത്തുന്ന പ്രചാരണങ്ങളും പ്രവര്‍ത്തികളും നടത്തല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, പൗരന്മാരില്‍ പരിഭ്രാന്തി പടര്‍ത്തി പബ്ലിക് ഓര്‍ഡര്‍ തകര്‍ക്കാന്‍ ശ്രമിക്കല്‍ എന്നീ കുറ്റകൃത്യങ്ങളുടെ പേരില്‍ നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ടായിരുന്നു പരാതി.

വര്‍ഗീയത ഇളക്കി വിടുന്ന തരത്തില്‍ പ്രസംഗിച്ചതിന് ശ്രീധരന്‍പിളളയ്‌ക്കെതിരെ നന്മണ്ട സ്വദേശി ഷൈബിനും പരാതി നല്‍കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018