Keralam

മാപ്പെഴെുതി കൊടുത്തതിന്റെയും പാദസേവ ചെയ്തതിന്റെയും പാരമ്പര്യത്തിന്റെ പാപഭാരം മാത്രം പേറുന്ന സംഘ്പരിവാറിനും സര്‍ക്കാരിനും വാഗണ്‍ ട്രാജഡി ചിത്രം അലോസരമുണ്ടാക്കും; സിപിഐഎം 

തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വരച്ച വാഗണ്‍ ട്രാജഡിയെ അനുസ്മരിക്കുന്ന ചിത്രം മായ്ച്ചതിനെതിരെ സിപിഐഎം. ബ്രീട്ടീഷ് സാമ്രാജ്യത്വത്തിന് മാപ്പെടഴുതി കൊടുത്തതിന്റെയും പാദസേവ ചെയ്തതിന്റെയും പാരമ്പര്യത്തിന്റെ പാപഭാരം മാത്രം പേറുന്ന സംഘ്പരിവാറുക്കാര്‍ക്കും കേന്ദ്ര സര്‍ക്കാരിനും മലബാറിലെ സ്വതന്ത്ര്യസമര പോരാളികളുടെ രക്തസാക്ഷിത്വത്തിന്റെ ചരിത്രം തുടിച്ച് നല്‍ക്കുന്ന വാഗണ്‍ ട്രാജഡിയുടെ ചിത്രം അലോസരമുണ്ടാക്കുന്നതില്‍ അത്ഭുതമില്ലെന്നാണ് സിപിഐഎം മലപ്പുറം ജില്ലാ കമ്മറ്റിയുടം പ്രതികരണം.

സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം മൂലം തിരൂര്‍ സ്റ്റേഷന്റെ ചുവരിലുളള ചരിത്രപ്രധാനമായ വാഗണ്‍ ട്രാജഡി ഓര്‍മ്മപ്പെടുത്തുന്ന ചിത്രം റെയിവേ അധികൃതര്‍ തിങ്കളാഴ്ച നീക്കം ചെയ്തിരുന്നു. റെയില്‍വേ സ്റ്റേഷനുകള്‍ മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ചയാണ് സ്റ്റേഷന്‍ ചുവരുകളില്‍ ചിത്രം വരച്ചത്.

1921ലെ മലബാര്‍ കലാപത്തിന്റെ വാര്‍ഷികം വരികയാണ്.വാഗണ്‍ ട്രാജഡി എന്നത് മലപ്പുറത്തെ മുസ്ലീങ്ങളുടെ കൊളോണിയല്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട് അടയാളപ്പെടുത്തലാണ്. എന്നാല്‍ മലബാര്‍ കലാപം വര്‍ഗീയ കലാപമാണെന്നാണ് സംഘപരിവാര്‍ നിലപാട്.

ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി മലബാറില്‍ മുസ്ലീംങ്ങള്‍ നടത്തിയ സമരമായിരുന്നു മലബാര്‍ ലഹള അഥവാ മാപ്പിള ലഹള. വാഗണ്‍ ദുരന്ത സ്മാരക കമ്മ്യൂണിറ്റി ഹാളും തിരൂരിലുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018