Keralam

മേല്‍ശാന്തിക്ക് അടക്കം ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ല, 18ാം പടി കയറിയത് ചടങ്ങിന്റെ ഭാഗം, ആചാരം ലംഘിച്ചിട്ടില്ലെന്ന് കെ.പി ശങ്കരദാസ്

ശബരിമലയില്‍ താന്‍ ആചാരം ലംഘിച്ചിട്ടില്ലെന്നും ചടങ്ങിന്റെ ഭാഗമായാണ് പതിനെട്ടാംപടി കയറിയതെന്നും ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസ്. ദേവസ്വം പ്രതിനിധി എന്ന നിലയിലാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തത്. മേല്‍ശാന്തി അടക്കം ആര്‍ക്കും ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ല. ആഴി തെളിയിക്കല്‍ ചടങ്ങിന് കൂടെ പോയതാണ്.

ആചാരവും ചടങ്ങും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു. നട തുറന്നശേഷം ആഴി തെളിക്കാന്‍ പോയപ്പോള്‍ മേല്‍ശാന്തി വിളിച്ചു. ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ച് പടിയിറങ്ങി. മേല്‍ശാന്തി ആഴിയിലേക്ക് നാളി കേരമുറിയില്‍ കര്‍പ്പൂരം കത്തിച്ച് ഇട്ടശേഷം തനിക്കും അവസരം കിട്ടി. അതിന് വേണ്ടിയാണ് പോയത്. അത് ചടങ്ങിന്റെ ഭാഗമാണ്.

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടി കയറിയത് ആചാരലംഘനമാണെന്നും ശങ്കര്‍ദാസ് പറഞ്ഞു. ശബരിമലയില്‍ സര്‍ക്കാരിന്റെ ഇടപെടലില്ല. ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര്യമായി തീരുമാനമെടുക്കാം. റിവ്യു ഹര്‍ജി പരിഗണിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിനോട് കോടതി അഭിപ്രായം ചോദിക്കും, അപ്പോള്‍ നിലപാട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018