Keralam

സിപിഐഎം ആവശ്യത്തിന് പിന്നാലെ ദേവീകുളം സബ്കളക്ടറെ മാറ്റി; കോഴിക്കോടും പുതിയ കളക്ടര്‍ 

കോഴിക്കോട് കളക്ടര്‍ യു വി ജോസിനെയും ദേവീകുളം സബ്കളക്ടര്‍ വി ആര്‍ പ്രേംകുമാറിനെയും മാറ്റി. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന്റെയാണ് തീരുമാനം.

സീറാം സാംബശിവ റാവുവാണ് പുതിയ കോഴിക്കോട് കളക്ടര്‍, പ്രേംകുമാറിന് പകരം ആരെന്ന കാര്യത്തില്‍ തീരുമാനമായില്ല. ദേവീകുളം സബ്കളക്ടറെ മാറ്റണമെന്ന് സിപിഐഎം ജില്ലാ നേതൃത്വവും എസ് രാജേന്ദ്രന്‍ എംഎല്‍എയും ആവശ്യപ്പെട്ടിരുന്നു.

കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയാണ് ദേവീകുളം സബ്കളക്ടറായി പ്രേംകുമാറിനെ നിയമിച്ചത്. പ്രളയ ത്തിനു ശേഷം മൂന്നാര്‍ മേഖലയില്‍ കെട്ടിട നിര്‍മ്മാണത്തിന് നിബന്ധനകള്‍ കര്‍ശനമാക്കിയതാണ് പ്രേംകുമാറിനെതിരെ പ്രതിഷേധമുയര്‍ന്നതിന് പിന്നിലെന്നാണ് സൂചന.

കളക്ടര്‍ സ്ഥാനത്ത് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് യു വി ജോസിന്റെ സ്ഥാനമാറ്റമെന്നാണ് വിശദീകരണം.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018