Keralam

ഡിവൈഎസ്പി ഹരികുമാര്‍ കളളനോടും കൈക്കൂലി വാങ്ങിയ പൊലീസുകാരന്‍; അച്ചടക്ക നടപടി നേരിട്ടത് നിരവധി തവണ 

വാഹനം പാർക്കു ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ റോഡിലേക്ക് തളളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി നെയ്യാറ്റിൻകര ഡിവൈഎസ്പിക്ക് എതിരെ മുൻപും നിരവധി ആരോപണങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ട്.

ബി ഹരികുമാർ മുൻപ് കസ്റ്റഞിയിലായിരുന്ന കള്ളനെ വിട്ടയക്കാൻ അയാളുടെ ഭാര്യയിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിലടക്കം അച്ചടക്ക നടപടിയും സർവ്വീസിൽ ഇഷ്ടം പോലെ വാങ്ങിക്കൂട്ടിയ ഉദ്യോഗസ്ഥനാണ് ഹരികുമാർ. നാലു മാസം മുൻപ് മറ്റൊരു കേസിൽ ഇദ്ദേഹം ഉൾപ്പെടെ മൂന്നു ഡിവൈഎസ്പിമാരെ ഉടൻ ഉടൻ സ്ഥലംമാറ്റി അന്വേഷണം നടത്താനുള്ള റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്റെ ശുപാർശയിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല.

റോഡിലേക്ക് തളളിയിട്ട യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത ഹരികുമാര്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായുളള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

ഫോർട്ട് സിഐ ആയിരിക്കെയാണു സംസ്ഥാനാന്തര വാഹനമോഷ്ടാവായ ഉണ്ണിയെ വിട്ടയയ്ക്കാൻ കൈക്കൂലി വാങ്ങി ഹരികുമാർ സസ്പെൻഷനിലായത്. തമ്പാനൂർ പൊലീസായിരുന്നു അന്നു പ്രതിയെ സാഹസികമായി പിടികൂടിയത്. പ്രതിയുടെ ഭാര്യ സഹായം തേടി സിഐയെ സമീപിച്ചു. ഇദ്ദേഹം ചോദിച്ച കൈക്കൂലി നൽകാൻ നിവൃത്തിയില്ലാതെ ഒടുവിൽ അവർ മാല പണയം വച്ചു പണം നൽകി. സിഐ പ്രതിയെ വിട്ടയയ്ക്കുകയും ചെയ്തുവെന്നാണ് വിവരം.

ഇതു വാർത്തയായതോടെ അന്നത്തെ ദക്ഷിണമേഖലാ എഡിജിപി: എ.ഹേമചന്ദ്രൻ അന്വേഷണത്തിന് ഉത്തരവിട്ടു. പണയം വച്ച മാല സ്വർണക്കടയിൽ നിന്നു തൊണ്ടിയായി കണ്ടെത്തിയാണു ഹരികുമാറിനെ അന്നു സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി ആളെ വിദേശത്തേക്കു കടത്തുന്നെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുമ്പ് അവിടെ നിന്നും മാറ്റിയിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എംഎൽഎയെ സ്വാധീനിച്ച് ആലുവ ഡിവൈഎസ്പി സ്ഥാനം തരപ്പെടുത്തി.

എൽഡിഎഫ് സർക്കാർ വന്നതോടെ പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്റെയും എൻജിഒ യൂണിയന്റെയും ജില്ലാ നേതാക്കളുടെ സഹായത്തോടെ അതുവഴി സിപിഎം ജില്ലാ നേതാവിനെ സ്വാധീനിച്ചാണു നെയ്യാറ്റിൻകരയിൽ കസേര ഒപ്പിച്ചത്. അതിനു ശേഷം ഓഫിസേഴ്സ് അസോസിയേഷൻ നേതാവുമായി ചേർന്ന് ഇതേ ബാച്ചിലെ ഡിവൈഎസ്പിമാരുടെ സ്ഥലംമാറ്റം സംഘടിപ്പിച്ചു കൊടുക്കുന്ന പ്രധാനിയായി. മിക്ക ദിവസവും ഉച്ചകഴിഞ്ഞു വിശ്രമത്തിനായി നെയ്യാറ്റിൻകരയിൽ നിന്നു നഗരത്തിലെ നന്ദാവനം എആർ ക്യാംപിലെത്തുന്ന ഹരികുമാർ അവിടെയാണ് അസോസിയേഷൻ നേതാക്കളുമായി കാര്യങ്ങൾ ചർച്ച ചെയ്തിരുന്നത്.

ഈ വർഷം സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് നടന്ന ഹൈദരാബാദിൽ ഓഫിസേഴ്സ് അസോസിയേഷന്റെ ഏതാനും നേതാക്കളെ വിമാനത്തിൽ കൊണ്ടുപോയത് ഇദ്ദേഹത്തിന്റ ശ്രമഫലമായിട്ടാണെന്ന് ഇന്റലിജൻസ് കണ്ടെത്തി. വെള്ളറടയിൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രാദേശിക സിപിഎം നേതാവിനെ പ്രതിയാക്കി എസ്ഐ കേസ് എടുത്തിരുന്നു. എന്നാൽ എസ്ഐയെ തന്റെ ഓഫിസിൽ വിളിച്ചു വരുത്തി ഇദ്ദേഹം ആ എഫ്ഐആർ വലിച്ചുകീറിയെന്നും ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. സേനയിൽ പൊലീസ് കോൺസ്റ്റബിളായി കയറിയ ഹരികുമാർ 2003 ലാണ് എസ്ഐ പരീക്ഷ എഴുതി പൊലീസുകാരുടെ ക്വോട്ടയിൽ ഓഫിസറായത്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018