Keralam

‘തീവ്രസ്വഭാവമുള്ള സംഘടനകള്‍ ശബരിമലയില്‍ എത്തുമെന്ന് കേന്ദ്ര മുന്നറിയിപ്പ്’; സുരക്ഷ വര്‍ധിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി സര്‍ക്കാര്‍

ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണം കേന്ദ്രമുന്നറിയിപ്പെന്ന് സര്‍ക്കാര്‍. തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകള്‍ ശബരിമലയില്‍ എത്തുമെന്നായിരുന്നു ഇന്റലിജന്‍സ് മുന്നറിയിപ്പ് എന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സമാധാനപരമായ തീര്‍ത്ഥാടനം ഉറപ്പുവരുത്താനാണ് പൊലീസ് വിന്യാസമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

വിശ്വാസികള്‍ക്കും മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. സ്വകാര്യ ചാനല്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

നിലയ്ക്കലിലും പമ്പയിലും മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ഹര്‍ജി. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കുറിച്ചായിരുന്നു കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. അതിനാല്‍ സുരക്ഷ കര്‍ശനമാക്കാനായിരുന്നു നിര്‍ദ്ദേശമെന്നും ഇതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വിശ്വാസികളെയും പരിശോധനയ്ക്ക് വിധേയമാക്കുകയും കുറച്ചു സമയത്തേക്ക് സന്നിധാനത്തേക്ക് കയറ്റിവിടാതിരുന്നതെന്നും സര്‍ക്കാര്‍ പറഞ്ഞു.

വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം നാമജപ സമരത്തില്‍ പങ്കെടുത്തവര്‍ ആക്രമിക്കുന്ന സംഭവമുണ്ടായെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ കര്‍ശനമാക്കുകയാണ് ചെയ്തതെന്നും സര്‍ക്കാര്‍ അറിയിച്ചു. തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും ഹര്‍ജി പരിഗണിക്കും.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018