Keralam

ബ്രൂവറിയില്‍ അന്വേഷണം വേണ്ടെന്ന് ഗവര്‍ണര്‍; രമേശ് ചെന്നിത്തലയുടെ ആവശ്യം തള്ളി; നാലാം ഉദ്യമവും പരാജയം

ബ്രൂവെറി അനുമതികള്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കേസ് തീര്‍പ്പാക്കുകയായിരുന്നു.

ബ്രൂവറി വിവാദത്തില്‍ അന്വേഷണം വേണ്ടെന്ന് ഗവര്‍ണര്‍ പി സദാശിവം. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്ത് ഗവര്‍ണര്‍ തള്ളി. ഹൈക്കോടതി വിധി കൂടി പരിഗണിച്ചാണ് ഗവര്‍ണറുടെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് മൂന്ന് തവണ ചെന്നിത്തല ഗവര്‍ണറെ കണ്ടിരുന്നു. ഇത് അറിയിച്ചുക്കൊണ്ടുള്ള ഔദ്യോഗിക കത്തും ചെന്നിത്തലയ്ക്ക് കൈമാറും.

ബ്രൂവറി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനുമെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാലാം തവണയാണ് ചെന്നിത്തല ഗവര്‍ണര്‍ പി സദാശിവത്തിന് കത്തയയ്ക്കുന്നത്.

ആദ്യത്തെ മൂന്ന് കത്തുകള്‍ക്കും മറുപടിയില്ലാത്തതിനാലാണ് പ്രതിപക്ഷ നേതാവ് നാലാമതും കത്തയച്ചത്.

പരാതി ലഭിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ബ്രൂവറിയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ അനുമതികളും സര്‍ക്കാര്‍ റദ്ദാക്കിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി. പുതിയ ബ്രൂവറികള്‍ക്ക് അനുമതി കൊടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കാനായി പ്രത്യേക സമിതിയെയും നിയോഗിച്ചിരുന്നു.

സമിതിയുടെ നടപടികള്‍ തുടരുകയാണെന്നും അതിനാല്‍ ഈ ആക്ഷേപം നിലനില്‍ക്കില്ലെന്നുമായിരുന്നു സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചത്.

ഇതേ ആവശ്യവുമായി ഹൈക്കോടതിയില്‍ കേസെത്തിയപ്പോഴും ബ്രൂവറി അനുമതികള്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കേസ് ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു. ഈ കോടതി തീരുമാനം കൂടി പരിഗണിച്ചാണ് ഗവര്‍ണറുടെ തീരുമാനം.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018