Keralam

ശബരിമലയില്‍ മേല്‍നോട്ടത്തിനായി പുതിയ നിയമനം; ഇത്തവണ മജീസ്റ്റീരീയില്‍ അധികാരത്തോടെ ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രേം കുമാര്‍   

ശബരിമലയിലെ സര്‍ക്കാര്‍ നടപടികളുടെ മേല്‍നോട്ടത്തിന് മജീസ്റ്റീരീയില്‍ അധികാരത്തോടെ ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചു. ദേവികുളം കളക്ടറായിരുന്ന വിആര്‍ പ്രേം കുമാറിനെയാണ് നിയമിച്ചത്.

ശബരിമലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മണ്ഡലകാലത്തേക്കാണ് നിയമനം. ഇന്നലെ ചിത്തിര ആട്ട പൂജയ്ക്കായി ശബരിമല നട തുറന്നപ്പോള്‍ഭക്തരെയും മാധ്യമപ്രവര്‍ത്തകരെയും അക്രമിച്ച സംഭവമുണ്ടായിരുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രിം കോടതി വിധിക്കെതിരെ ക്ഷേത്രത്തില്‍ നിലയുറപ്പിച്ചവരായിരുന്നു അക്രമത്തിനു പിന്നില്‍.

തൃശ്ശൂര്‍ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകളെയാണ് ദര്‍ശനത്തിനായി എത്തിയപ്പോള്‍ തടഞ്ഞത്. ഇതില്‍ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശരണം വിളിയും ആക്രോശവുമായി 500 ലധികമാളുകള്‍ ഇവരെ വളഞ്ഞിരുന്നു.

ഇവര്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് പോലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാതെ മര്‍ദ്ദിച്ചതായി ലളിത പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ് കേസ്. ഇതിനിടെ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറരുതെന്ന ആചാരലംഘനം നടത്തി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പതിനെട്ടാം പടിയില്‍ നിന്ന് പ്രസംഗിക്കുകയും ചെയ്തിരുന്നു.

കോടതി വിധിക്ക് ശേഷം തുലാവര്‍ഷ പൂജയ്ക്ക് ശബരിമല തുറന്നപ്പോഴും കോടതി വിധിയെ മാനിക്കാതെ സംഘപരിവാര്‍ അനുകൂലികള്‍ വ്യാപക അതിക്രമം നടത്തിയിരുന്നു. വൃശ്ചികം ഒന്നിന് മണ്ഡലകാലത്തേക്കായി നട തുറക്കുമ്പോള്‍ യുവതികള്‍ എത്താന്‍ സാധ്യതയുണ്ട്. ഇവരെ തടയാന്‍ സംഘപരിവാര്‍ എത്തുകയാണെങ്കില്‍ ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങാം. ഇതിനാലാണ് മേല്‍ നോട്ടത്തിനായി കൂടുതല്‍ അധികാരം നല്‍കി ഉദ്യോഗസ്ഥന്റെ നിയമനമെന്നാണ് കരുതുന്നത്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018