Keralam

‘കെവിന്റേത് ദുരഭിമാനക്കൊല തന്നെ, ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം’; പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ച് കോടതി

കോട്ടയത്തെ കെവിന്റെ കൊലപാതകം ദുരഭിമാനക്കൊല തന്നെയെന്ന് കോടതി. പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ച് കൊണ്ടാണ് കോട്ടയം സെഷന്‍സ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആറ് മാസത്തിനകം അതിവേഗ കോടതിയില്‍ കെവിന്‍ വധക്കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി പറഞ്ഞു.

സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്ത ആദ്യ ദുരഭിമാനക്കൊലപാതകമാണ് കെവിന്‍ വധക്കേസെന്നും ഇത്തരം കേസുകളിലെ സുപ്രീംകോടതി വിധി അനുസരിച്ച് ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍രെ പ്രധാന വാദം.

നട്ടാശേരി പ്ലാത്തറ ജോസഫിന്റെ മകന്‍ കെവിനെ (24) ഭാര്യ നീനുവിന്റെ ബന്ധുക്കളും സഹായികളും ചേര്‍ന്നു കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 മേയ് 24ന് രാത്രിയാണ് കെവിനെ കൊല്ലം തെന്മല സ്വദേശികളായ പ്രതികള്‍ തട്ടിക്കൊണ്ടു പോയത്. നീനുവിനെ കെവിന്‍ പ്രണയിച്ചു വിവാഹം കഴിച്ചതിലുള്ള ദുരഭിമാനം മൂലം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണു കേസ്.

കൊലക്ക് മുന്‍പ് കെവിനെ നീനുവിന്റെ അച്ഛന്‍ ചാക്കോ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കെവിനെ ഫോണില്‍ വിളിച്ച് നീനുവുമായുളള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.കേസില്‍ നീനുവിന്റെ അച്ഛനും സഹോദരനും പ്രതികളാണ്.186 സാക്ഷികളും 180 തെളിവു പ്രമാണരേഖകളുമുണ്ട്. ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു, അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോ ജോണ്‍ എന്നിവര്‍ ഉള്‍പ്പെടെ 10 പേര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. നാലു പേര്‍ക്കു ജാമ്യം ലഭിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018