Keralam

ശബരിമല എല്ലാ മതക്കാര്‍ക്കും പോകാവുന്ന ഇടം, ആര്‍എസ്എസ് നീക്കം ഹിന്ദു ക്ഷേത്രമാക്കാനെന്ന് എംപി വീരേന്ദ്രകുമാര്‍

ശബരിമല ക്ഷേത്രം മോഡിയുടെ കൈയില്‍ എത്തിയാല്‍ അവിടെ അംബാനിയും അദാനിയുമായിരിക്കും ഭരണം നടത്തുകയെന്ന് എംപി വീരേന്ദ്രകുമാര്‍ എംപി. ശബരിമലയെ രക്ഷിക്കാനല്ല എത്ര പാര്‍ട്ടികളെ കൂടെ കിട്ടുമെന്നാണ് ബിജെപി നോട്ടമിടുന്നത്. ആചാര സംരക്ഷണത്തിന്റെ മറവില്‍ ഹിന്ദുക്കളെ മുഴുവന്‍ ഒരു ചരടില്‍ കോര്‍ക്കാനാണ് ആര്‍എസ്എസിന്റെ ശ്രമം.

സര്‍ക്കാരിനെ അട്ടിമറിക്കാനുളള ബിജെപി,യുഡിഎഫ് കൂട്ടുകെട്ടിനെതിരെ എല്‍ഡിഎഫ് കോഴിക്കോട് ജില്ലാകമ്മിറ്റി മുതലക്കുളത്ത് സംഘടിപ്പിച്ച റാലിയിലായിരുന്നു വീരേന്ദ്രകുമാറിന്റെ പരാമര്‍ശങ്ങള്‍.

സുപ്രീംകോടതി വിധി നടപ്പാക്കില്ലെന്ന് ഒരു സര്‍ക്കാരിനും പറയാന്‍ കഴിയില്ല. സര്‍ക്കാരുമായി സംസാരിച്ച് സമവായത്തിന് ശ്രമിക്കാതെ സംഘര്‍ഷം വര്‍ധിപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമം.

വിശ്വാസത്തിന്റെ പേര് പറഞ്ഞ് മറ്റ് കാര്യങ്ങളെയെല്ലാം മോഡിയും ബിജെപിയും മറച്ച് പിടിക്കുകയാണ്. പെട്രൊളിന്റെയും ഡീസലിന്റെയും വില കൂടുന്നത് നാം മറന്നു. വിശ്വാസത്തിന്റെ പേര് പറഞ്ഞ് ഓരോ വിഷയങ്ങളുണ്ടാക്കി യഥാര്‍ത്ഥ വസ്തുതയില്‍ നിന്നും ജനങ്ങളെ വഴിതിരിച്ചുവിടുകയാണ്.

എല്ലാ മതക്കാര്‍ക്കും പോകാവുന്ന ക്ഷേത്രമാണ് ശബരിമല. ശബരിമലയെ ഒരു ഹിന്ദു ക്ഷേത്രമാക്കി മാറ്റാനുളള നീക്കമാണ് ആര്‍എസ്എസ് ഇപ്പോള്‍ നടത്തുന്നത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ഗവണ്‍മെന്റിനെ വലിച്ചിടുമെന്നാണ് ബിജെപി അധ്യക്ഷന്‍ പറയുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മോഡി ഡല്‍ഹിയില്‍ ഉണ്ടാകുമോ എന്ന് കണ്ടറിയണം. ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ ഡല്‍ഹിയില്‍ മോഡിയുണ്ടാകില്ല. ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്ന സര്‍ക്കാരും അതിനെ നയിക്കാന്‍ കഴിയുന്ന കരുത്തനായ മുഖ്യമന്ത്രിയുമാണ് കേരളത്തിനുളളതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018